തിരുവനന്തപുരം: വാഹനങ്ങള്‍ക്കു പിഴ കുടിശികയുണ്ടെങ്കില്‍ ഡിസംബര്‍ ഒന്നു മുതല്‍ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. മന്ത്രി ആന്റണി രാജുവ...
തിരുവനന്തപുരം: വാഹനങ്ങള്‍ക്കു പിഴ കുടിശികയുണ്ടെങ്കില്‍ ഡിസംബര്‍ ഒന്നു മുതല്‍ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റോഡ് സുരക്ഷാ അവലോകന യോഗമാണ് തീരുമാനമെടുത്തത്.
വിവിധ ഇനത്തില്‍ പിഴ അടയ്ക്കാതെ കറങ്ങിനടന്നാല്‍ വാഹനവുമായി പുക പരിശോധനയ്ക്ക് എത്തുമ്പോഴാണ് പണി കിട്ടുക. പിഴ അടയ്ക്കാതെ സര്‍ട്ടിഫിക്കേറ്റ് ലഭിക്കില്ലെന്ന് സാരം. പിഴ അടയ്ക്കാന്‍ മറന്നുപോയവരോ, പിഴ ഉണ്ടെന്ന് അറിയാത്തവരോ എല്ലാം പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ എത്തുമ്പോഴാകും ഇനി പിഴയുടെകാര്യം അറിയുക.
Key words: Vehicle, Pollution Certificate, Fine
COMMENTS