Case against Karnataka former CM H.D Kumaraswamy
ബംഗളൂരു; ദീപാവലിക്ക് വീട് അലങ്കരിക്കാന്‍ പോസ്റ്റില്‍ നിന്നും വൈദ്യുതി മോഷ്ടിച്ചെന്ന പരാതിയില്‍ മുന്‍ മുഖ്യമന്ത്രിയും നിയമസഭാ കക്ഷി നേതാവുമായ കുമാരസ്വാമിക്കെതിരെ കേസ്. വൈദ്യുത വിതരണ കമ്പനി(ബെസ്‌കോം) വിജിലന്‍സ് വിഭാഗമാണ് കേസെടുത്തത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് കേസ്. വൈദ്യുതാലങ്കാരത്തിന്റെ വീഡിയോ ഉള്‍പ്പടെയാണ് പരാതി. അതേസമയം സംഭവം അംഗീകരിച്ച കുമാരസ്വാമി വീട് അലങ്കരിക്കാന്‍ സ്വകാര്യ വ്യക്തിയെയാണ് ഏല്‍പ്പിച്ചിരുന്നതെന്നും വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടനെ വിച്ഛേദിച്ചതായും വ്യക്തമാക്കി.
Keywords: H.D Kumaraswamy, Case, Diwali lighting, Power theft
COMMENTS