Delhi CM Arvind Kejriwal will not appear before ED Today
ന്യൂഡല്‍ഹി: മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് ഇ.ഡിക്കു മുമ്പില്‍ ചോദ്യംചെയ്യലിന് ഹാജരാകില്ല. തനിക്ക് ലഭിച്ച സമന്‍സ് നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതമാണെന്നും അതിനാല്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം ഇ.ഡിക്ക് കത്തെഴുതി.
തുടര്‍ന്ന് അദ്ദേഹം മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുമെന്നാണ് റിപ്പോര്‍ട്ട്. ഇന്നു രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇ.ഡി കെജ്‌രിവാളിനോട് ആവശ്യപ്പെട്ടിരുന്നത്.
ഇതോടെ അദ്ദേഹത്തിന് ഇ.ഡി വീണ്ടും നോട്ടീസ് അയച്ചേക്കും. അതേസമയം കെജരിവാളിനെ ചോദ്യംചെയ്യലിനു ശേഷം ഇ.ഡി അറസ്റ്റ് ചെയ്‌തേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
Keywords: Delhi CM, Arvind Kejriwal, ED, Today
COMMENTS