കൊച്ചി: ആരോപണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്. സത്യത്തിനും നീതിക്കും വേണ്ടി മാത്രമേ നിലകൊള്ളാന്‍ കഴി...
കൊച്ചി: ആരോപണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്.
സത്യത്തിനും നീതിക്കും വേണ്ടി മാത്രമേ നിലകൊള്ളാന്‍ കഴിയൂ. ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിയാത്തവര്‍ക്ക് നിരാശയുണ്ടാകും. ജഡ്ജിമാര്‍ക്കെതിരെയുള്ള അനാവശ്യ ആരോപണങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസക്കുറവും ആദരവില്ലായ്മയുമാണ് ഇത് കാണിക്കുന്നത്. നിയമപരമായ മാര്‍ഗങ്ങള്‍ തേടുന്നതിന് പകരം മാധ്യമങ്ങളിലൂടെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. ഇത് അവരുടെ നിരാശയില്‍ നിന്നാണ്.
ഇവരോട് സഹതപിക്കാന്‍ മാത്രമേ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ നേതാക്കളുടെ പ്രവര്‍ത്തി അപലപനീയമാണ്. വ്യാജ ആരോപണങ്ങളിലൂടെ ജഡ്ജിമാരുടെ രോമം പോലും കൊഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Key words: Lokayuktha, Kerala
COMMENTS