തിരുവനന്തപുരം: എഴുത്തച്ഛന് പുരസ്കാരം ഭാഷാ ചരിത്ര പണ്ഡിതനും നിരൂപകനുമായ ഡോ. എസ് കെ വസന്തന്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങ...
തിരുവനന്തപുരം: എഴുത്തച്ഛന് പുരസ്കാരം ഭാഷാ ചരിത്ര പണ്ഡിതനും നിരൂപകനുമായ ഡോ. എസ് കെ വസന്തന്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന് പുരസ്കാരം.
സാംസ്കാരിക രംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരമെന്ന് മന്ത്രി സജി ചെറിയാന് അറിയിച്ചു.
ഡോ. അനില്‍ വള്ളത്തോള്‍, ഡോ. ധര്‍മരാജ് അടാട്ട്, ഡോ. ഖദീജ മുംതാസ്, ഡോ. പി സോമന്, സി പി. അബൂബക്കര്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
ഉപന്യാസം, നോവല്‍, ചെറുകഥ, കേരള ചരിത്രം, വിവര്‍ത്തനം എന്നിങ്ങനെ വിവിധ ശാഖകളിലായി എസ് കെ. വസന്തന് രചിച്ച പുസ്തകങ്ങള്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ടെന്നാണ് ജൂറി വിലയിരുത്തല്‍.
ഇടപ്പള്ളി കരുണാകര മേനോന്റേയും തത്തംപിള്ളി സരസ്വതി അമ്മയുടെയും മകനായി 1935 നവംമ്പര്‍ 17 ന് ഇടപ്പള്ളിയിലാണ് വസന്തന് ജനിച്ചത്. ഇടപ്പള്ളിയിലും എറണാകുളത്തുമായി വിദ്യാഭ്യാസം. കാലടി ശ്രീശങ്കര കോളേജിലും പിന്നീട് സംസ്കൃത സര്‍വ്വകലാശാലയിലും അധ്യാപകനായിരുന്നു.
2007-ല്‍ വൈജ്ഞാനിക സാഹിത്യത്തിനു കേരള സാഹിത്യ അക്കാദമി പുരസ്കാരം കേരള സാംസ്കാരികചരിത്ര നിഘണ്ടു എന്ന ഗ്രന്ഥത്തിന് ലഭിച്ചു. 2013 ല്‍ സമഗ്ര സംഭാവനയ്ക്കുള്ള അക്കാദമി പുരസ്കാര ജേതാവുമായിരുന്നു.
Key words: Ezhutachchan Award, Dr. SK Vasanthan, Kerala
COMMENTS