Actress Tenjana Nachiyar arrested for beating students
ചെന്നൈ: ബസില്‍ തൂങ്ങിനിന്ന് യാത്ര ചെയ്ത വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ നടിയും ബി.ജെ.പി നേതാവുമായ രഞ്ജന നാച്ചിയാര്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം ചെന്നൈയിലെ കെറുമ്പാക്കത്തുവച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സ്റ്റേറ്റ് ബസില്‍ അപകടകരമായ രീതിയില്‍ തൂങ്ങിനിന്ന് യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ത്ഥികളെ അതുവഴി കാറില്‍ യാത്രചെയ്യുകയായിരുന്ന നടി കാണുകയും ബസ് തടഞ്ഞുനിര്‍ത്തുകയുമായിരുന്നു. വിദ്യാര്‍ത്ഥികള്‍ ഇറങ്ങാന്‍ കൂട്ടാക്കാതിരുന്നതാണ് പ്രശ്‌നത്തിനു കാരണം.
വിദ്യാര്‍ത്ഥികളില്‍ ഒരാളെ നടി മര്‍ദ്ദിക്കുന്നതും ബസ് ഡ്രൈവറെയും മറ്റും ചോദ്യംചെയ്യുന്നതുമായ വീഡിയോ പുറത്തുവന്നു. ഇതേതുടര്‍ന്ന് കുട്ടികളെ ഉപദ്രവിച്ചതിനും ബസ് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിനും നടിക്കെതിരെ കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് അവരുടെ വസതിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തി.
Keywords: Actress Tenjana Nachiyar, BJP, Students, Bus
COMMENTS