ചെന്നൈ: ഭൂമി തട്ടിയെടുത്തുവെന്ന നടി ഗൗതമിയുടെ പരാതിയില്‍ ആറു പേര്‍ക്കെതിരെ കേസ്. കേസിനു പിന്നാലെ പരാതിക്കാരിയായ നടിയെ നേരിട്ടു വിളിച്ചുവരു...
ചെന്നൈ: ഭൂമി തട്ടിയെടുത്തുവെന്ന നടി ഗൗതമിയുടെ പരാതിയില്‍ ആറു പേര്‍ക്കെതിരെ കേസ്. കേസിനു പിന്നാലെ പരാതിക്കാരിയായ നടിയെ നേരിട്ടു വിളിച്ചുവരുത്തി പൊലീസ് മൊഴിയെടുത്തു. തന്റെ 25 കോടി മൂല്യമുള്ള സ്വത്തുവകകള്‍ വ്യാജ രേഖ ഉപയോഗിച്ച് തട്ടിയെടുത്തുവെന്നായിരുന്നു നടി ഗൗതമിയുടെ പരാതി.
ശ്രീപെരുംപുതൂരില്‍ ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിലായുള്ള തന്റെ ഭൂമി തട്ടിയെടുക്കപ്പെട്ടുവെന്നും താനും മകളും ഇപ്പോള്‍ വധഭീഷണി നേരിടുകയാണെന്നും ഗൗതമി നേരത്തെ ചെന്നൈ പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.
ഇതേതുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ ശ്രീപെരുമ്പത്തൂര്‍ സ്വദേശികളായ അളഗപ്പന്‍, ഭാര്യ നാച്ചാല്‍, സതീഷ്‌കുമാര്‍, ആരതി, ഭാസ്‌കരന്‍, രമേഷ് ശങ്കര്‍ എന്നിവര്‍ക്കെതിരാണ് കേസ്. വിഷയത്തില്‍ പിന്തുണ ലഭിക്കാത്തതിനാല്‍ 20 വര്‍ഷത്തോളമായി അംഗമായിരുന്ന ബി.ജെ.പിയില്‍ നിന്നും ഗൗതമി രാജിവച്ചിരുന്നു.
Keywords: Actress Gauthami, complaint, Case, Police
COMMENTS