Actor Mansoor Ali Khan is against nadikar sangham
ചെന്നൈ: നടിമാര്‍ക്കെതിരായ മോശം പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്ന് നടന്‍ മന്‍സൂര്‍ അലി ഖാന്‍. താന്‍ തൃഷയെക്കുറിച്ച് മോശമായി ഒന്നും സംസാരിച്ചിട്ടില്ലെന്നും അതിനാല്‍ തന്നെ മാപ്പു പറയേണ്ട കാര്യമില്ലെന്നും നടന്‍ പറഞ്ഞു.
തനിക്കെതിരെ നടപടിയെടുക്കുന്നതിനു മുന്‍പ് തന്നോട് ഒരു വാക്കുപോലും ചോദിച്ചില്ലെന്നും ഒരു സംഘടന നടത്തുന്നവര്‍ ഇങ്ങനെയാണോ ചെയ്യേണ്ടതെന്നും അദ്ദേഹം ആരോപിച്ചു.
തന്നെ ബലിയാടാക്കിയിട്ട് നല്ല പേരെടുക്കാനാണ് എല്ലാവരുടെയും ശ്രമമെന്നും സിനിമയില്‍ റേപ്പ് സീനൊക്കെ യഥാര്‍ത്ഥമാണോയെന്ന് ജനങ്ങള്‍ക്കറിയാമെന്നും നടന്‍ പറഞ്ഞു. നടികര്‍ സംഘം തന്നെ അപമാനിക്കുകയാണെന്നു പറഞ്ഞ നടന്‍ ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞു.
തൃഷ നായികയായ `ലിയോ' സിനിമയില്‍ റേപ്പ് സീനുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചതെന്നതടക്കമുള്ള നടന്റെ പരാമര്‍ശമാണ് വിവാദമായത്. ഇതിനെതിരെ ചലച്ചിത്ര രംഗത്തു നിന്നും പുറത്തുനിന്നുമടക്കം നിരവധിയാളുകള്‍ രംഗത്തെത്തി. നടനെതിരെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.
Keywords: Mansoor Ali Khan, Nadikar sangham, Thrisha
COMMENTS