Sabarimala melsanthi 2023
പത്തനംതിട്ട: ശബരിമല മേല്‍ശാന്തിയായി മൂവാറ്റുപുഴ പുത്തില്ലത്ത് മന പി.എന്‍ മഹേഷ് നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടു. പി.ജി മുരളിയെ മാളികപ്പുറം മേല്‍ശാന്തിയായും തിരഞ്ഞെടുക്കപ്പെട്ടു.
പന്തളം കൊട്ടാരത്തിലെ കുട്ടികളായ വൈദേഹ് വര്‍മ, നിരുപമ ജി വര്‍മ എന്നിവരാണ് നറുക്കെടുത്തത്. നിലവില്‍ തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തിലെ മേല്‍ശാന്തിയായി സേവനമനുഷ്ഠിക്കുകയാണ് മഹേഷ് നമ്പൂതിരി.
17 പേര് മേല്‍ശാന്തിയുടെ അന്തിമ പട്ടികയിലും 12 പേര് മാളികപ്പുറം മേല്‍ശാന്തിയുടെ പട്ടികയിലും ഉണ്ടായിരുന്നു. അവരില്‍ നിന്നുമാണ് രണ്ടുപേരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്.
Keywords: Sabarimala, Melsanthi, Malikappuram
COMMENTS