Priyanka Gandhi on Israel - Hamas war
ന്യൂഡല്‍ഹി: ഇസ്രയേലും പാലസ്തീനും തമ്മിലുള്ള വെടിനിര്‍ത്തലിന് യു എന്‍ പൊതുസഭയില്‍ പാസാക്കിയ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നതിനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വിഷയത്തില്‍ ഞെട്ടലും ലജ്ജയുമുണ്ടെന്നും നമ്മുടെ രാജ്യം ഇക്കാലമത്രയും നിലകൊണ്ടതിനെല്ലാം എതിരാണിതെന്നും പ്രിയങ്ക സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
അഹിംസയുടെയും സത്യത്തിന്റെയും തത്ത്വങ്ങളില്‍ സ്ഥാപിതമാണ് നമ്മുടെ രാജ്യമെന്നും നമ്മുടെ സ്വാതന്ത്ര്യസമര സേനാനികള്‍ അവരുടെ ജീവന്‍ ബലിയര്‍പ്പിച്ച തത്ത്വങ്ങളാണ് നമ്മുടെ ദേശീയതയെ നിര്‍വചിക്കുന്ന ഭരണഘടനയുടെ അടിസ്ഥാനമെന്നും എന്നാല്‍ ഇപ്പോള്‍ അതിനെല്ലാമെതിരാണ് സംഭവിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
`കണ്ണിന് പകരം കണ്ണ് എന്നത് ലോകത്തെ മുഴുവന്‍ അന്ധരാക്കു'മെന്ന രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ വാക്കുകളോടെയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
Keywords: Priyanka Gandhi, Israel - Hamas war , UN, Gandhiji
COMMENTS