ന്യൂഡല്‍ഹി: ഭീകരവിരുദ്ധ നിയമപ്രകാരം കഴിഞ്ഞ വര്‍ഷം നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് 6 സംസ്ഥാനങ്ങളില്‍ എന്‍.ഐ.എ റെയ...
ന്യൂഡല്‍ഹി: ഭീകരവിരുദ്ധ നിയമപ്രകാരം കഴിഞ്ഞ വര്‍ഷം നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് 6 സംസ്ഥാനങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്.
ഡല്‍ഹി, തമിഴ്‌നാട്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാന അടക്കം 6 സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. ഇന്ന് പുലര്‍ച്ചെ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്.
ഡല്‍ഹിയില്‍ മൂന്ന് ഇടങ്ങളില്‍ റെയിഡ് പുരോഗമിക്കുകയാണെന്നും പി.എഫ്.ഐയുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നും ഷഹീന്‍ ബാഗ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പരിശോധന നടക്കുന്നതായും ഇ.ഡി വ്യത്തങ്ങള്‍ അറിയിച്ചു. തമിഴ്‌നാട്ടില്‍ 10 ഇടങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. മധുര, ചെന്നൈ,തേനി, ഡിണ്ടിഗല്‍ ജില്ലകളിലെ വിവിധ സ്ഥലങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്.
Keywords: NIA, PFI, Raid, India
COMMENTS