ന്യൂഡല്‍ഹി: ഇസ്രയേല്‍ സൈന്യം ഗാസയില്‍ പ്രവേശിച്ച് കരയുദ്ധം തുടങ്ങി. ഏറ്റുമുട്ടലില്‍ 436 പേര് കൊല്ലപ്പെട്ടു. ഇസ്രയേല്‍ സൈന്യവുമായി തങ്ങള്‍ ...
ന്യൂഡല്‍ഹി: ഇസ്രയേല്‍ സൈന്യം ഗാസയില്‍ പ്രവേശിച്ച് കരയുദ്ധം തുടങ്ങി. ഏറ്റുമുട്ടലില്‍ 436 പേര് കൊല്ലപ്പെട്ടു. ഇസ്രയേല്‍ സൈന്യവുമായി തങ്ങള്‍ ഏറ്റുമുട്ടുകയാണെന്ന് ഹമാസ് വെളിപെടുത്തിയെന്ന് അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഗാസയിലെ യുദ്ധത്തിന്റെ ആസൂത്രണത്തില്‍ സഹായിക്കാന്‍ പെന്റഗണ്‍, നഗരയുദ്ധത്തില്‍ വൈദഗ്ധ്യമുള്ള ഒരു ജനറല്‍ ഉള്‍പ്പെടെയുള്ള സൈനിക ഉപദേശകരെ ഇസ്രായേലിലേക്ക് അയച്ചതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാനാണ് ഇസ്രയേല്‍ സൈന്യം ഗാസയില്‍ പ്രവേശിച്ചത്. ഗാസയിലുള്ള എല്ലാവരും ഒഴിഞ്ഞു പോകണമെന്നും പോകാത്തവരെ ഹമാസ് ഭീകരരായി കണക്കാക്കി വകവരുത്തുമെന്നും ഇസ്രയേല്‍ മൂന്നു ദിവസം മുമ്പ് മുന്നറിയിപ്പു നല്‍കിയിരുന്നു. ഇന്നലെ ഒറ്റ ദിവസംകൊണ്ട് കൊല്ലപ്പെട്ട 436 പേര് ഉള്‍പെടെ ഇതുവരെ ആറായിരത്തിലേറെ പേരാണു യുദ്ധത്തില്‍ കൊല്ലപ്പെട്ടത്.
Key words: Gaza, Israel, War
COMMENTS