ഗാസ: ഫലസ്തീന്‍ എന്‍ക്ലേവിലെ ആശുപത്രിയില്‍ ചൊവ്വാഴ്ച ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടുവെന്ന് ഗാസയുടെ ...
ഗാസ: ഫലസ്തീന്‍ എന്‍ക്ലേവിലെ ആശുപത്രിയില്‍ ചൊവ്വാഴ്ച ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടുവെന്ന് ഗാസയുടെ ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു, എന്നാല്‍ ഇസ്രായേല്‍ നിഷേധിച്ചിട്ടുണ്ട്. പലസ്തീനിയന്‍ ബാരേജാണ് സ്ഫോടനത്തിന് കാരണമായതെന്ന് ഇസ്രായേല്‍ പറഞ്ഞു. ഗാസയിലെ ആശുപത്രി ആക്രമിച്ചിട്ടില്ലെന്ന് കാണിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് നിഷേധ കുറിപ്പിറക്കിയത്.
ഇസ്രായേല്‍ അല്‍-അഹ്ലി അല്‍-അറബി ഹോസ്പിറ്റലില്‍ നടന്നത് കൂട്ടക്കൊലയാണെന്ന് ഫലസ്തീന്‍ അതോറിറ്റിയുടെ ആരോഗ്യമന്ത്രി മൈ അല്‍കൈല ആരോപിച്ചു.
അതേസമയം ആയിരക്കണക്കിനാളുകള്‍ ആശുപത്രിയിലുണ്ടായിരുന്നു. തെക്കന്‍ ഗാസയിലെ പാര്‍പ്പിട സമുച്ചയങ്ങള്‍ക്കുനേരെയുണ്ടായ വ്യോമാക്രമണങ്ങളില്‍ ഹമാസ് കമാന്‍ഡര്‍ അയ്മന്‍ നൗഫല്‍ അടക്കം 80 പേരും കൊല്ലപ്പെട്ടു. ദൈറുല്‍ ബലായിലെ അല്‍ മഗാസി അഭയാര്‍ഥി ക്യാംപില്‍ 7 പേര്‍ കൊല്ലപ്പെട്ടതായും വിവരമുണ്ട്.
ഇതോടെ ഈ മാസം 7നുശേഷം ഇസ്രയേല്‍ ആക്രമണങ്ങളില്‍ 3500 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായും 12,500 പേര്‍ക്കു പരുക്കേറ്റതായും പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
യുദ്ധം അടുത്ത ഘട്ടത്തിലേക്കു നീങ്ങുകയാണെന്നും അതു കരയുദ്ധമായിരിക്കില്ലെന്നും ഇസ്രയേല്‍ സൈനിക വക്താവ് പറഞ്ഞു.
ഇസ്രായേലിന് പിന്തുണ നല്‍കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ന് ഇസ്രായേല്‍ സന്ദര്‍ശനത്തിനായി പുറപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് മാരകമായ സ്‌ഫോടനത്തെക്കുറിച്ചുള്ള വാര്‍ത്ത വന്നത്. ജോര്‍ദാന്‍, ഈജിപ്ത്, പലസ്തീന്‍ അതോറിറ്റി നേതാക്കളുമായി ജോര്‍ദാനില്‍ ഒരു കൂടിക്കാഴ്ച നടത്താനും ബൈഡന്‍ പദ്ധതിയിട്ടിരുന്നു, എന്നാല്‍ ആശുപത്രി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആ കൂടിക്കാഴ്ച റദ്ദാക്കി.
Keywords: Hospital, Bomb, Gaza
COMMENTS