അമരാവതി: ആന്ധ്രാ പ്രദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരണം 9 ആയി. അപകടത്തില്‍ 40 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ ...
അമരാവതി: ആന്ധ്രാ പ്രദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരണം 9 ആയി. അപകടത്തില്‍ 40 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ വൈകിട്ട് 6.42നായിരുന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത്.
റായ്ഗഡയില്‍ നിന്ന് വിശാഖപട്ടണത്തേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിനിന് പിന്നില്‍ പാലസ എക്‌സപ്രസ് ഇടിക്കുകയായിരുന്നു. ട്രെയിനിന്റെ മൂന്ന് ബോഗികള്‍ പാളം തെറ്റി.
അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തില്‍പെട്ട ട്രെയിനില്‍ നിന്നും യാത്രക്കാരെ മാറ്റി.
മനുഷ്യ പിഴവ് മൂലമാണ് ദുരന്തമുണ്ടായതെന്നും സിഗ്‌നലിംഗ് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നും റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു. ഡല്‍ഹി റെയില്‍വേ മന്ത്രാലയത്തിലെ വാര്‍ റൂം സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും റെയില്‍വേ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഈസ്റ്റ് കോസ്റ്റ് റെയില്‍വേ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു
ജൂണ്‍ 2ന് ഒഡീഷയിലെ ബാലസോര്‍ ട്രെയിന്‍ ദുരന്തം നടന്ന അതേപാതയില്‍ തന്നെയാണ് ഇന്നലെ വൈകിട്ട് 6.42നു നടന്ന അപകടവും.
ഒഡീഷയില്‍ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 280 പേരുടെ മരണത്തിനിടയാക്കിയ അപകടം സംഭവിച്ച് നാല് മാസങ്ങള്‍ക്ക് ശേഷമാണ് ആന്ധ്രാപ്രദേശില്‍ വീണ്ടും ട്രെയിന്‍ അപകടമുണ്ടാക്കിയിരിക്കുന്നത്.
Key words: Train, Accident, Andrapradesh, 9 Killed
COMMENTS