കാന്‍ഡി : മഴമൂലം ഇന്ത്യയുമായുള്ള മത്സരം ഉപേക്ഷിച്ചതോടെ, പാകിസ്ഥാന്‍ ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറില്‍ കടന്നു. നാളെ നടക്കുന്ന മത്സരത്തില്‍ നേപ...
കാന്‍ഡി : മഴമൂലം ഇന്ത്യയുമായുള്ള മത്സരം ഉപേക്ഷിച്ചതോടെ, പാകിസ്ഥാന്‍ ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറില്‍ കടന്നു. നാളെ നടക്കുന്ന മത്സരത്തില്‍ നേപ്പാളിനെ തോല്പിച്ചാല്‍ ഇന്ത്യയ്ക്കും സൂപ്പര്‍ ഫോറില്‍ കടക്കാം. നേപ്പാളുമായുള്ള മത്സരവും ശ്രീലങ്കയിലെ കാന്‍ഡിയില്‍ തന്നെയാണ്. ഈ മത്സരത്തിനു കടുത്ത മഴ ഭീഷണിയുണ്ട്.
മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് ലഭിച്ചു. നേരത്തേ നേപ്പാളിനെ വന്‍ മാര്‍ജിനില്‍ തോല്പിച്ചതിന്റെ കൂടി ബലത്തിലാണ് പാകിസ്ഥാന്‍ സൂപ്പര്‍ ഫോറില്‍ കടന്നത്.
ഇന്ത്യ ഉയര്‍ത്തിയ 267 റണ്‍സ് വിജയലക്ഷ്യം മഴ നിയമപ്രകാരം രണ്ടു തവണ പുനര്‍ നിര്‍ണയിച്ചുവെങ്കിലും പാകിസ്ഥാന് ഒരു ഓവര്‍ പോലും ബാറ്റു ചെയ്യാനായില്ല. കനത്ത മഴയെ തുടര്‍ന്നു പിന്നീട് കളി ഉപേക്ഷിക്കുകയായിരുന്നു. ഇങ്ങനെയാണ് രണ്ടു ടീമുകള്‍ക്കും ഓരോ പോയിന്റ് ലഭിച്ചത്.
പാകിസ്ഥാനെതിരേ ടോസ് നേടിയിട്ടും മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ഇന്ത്യന്‍ ക്യാപ്ടിന്‍ രോഹിത് ശര്‍മ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിതിന്റെ തീരുമാനം തെറ്റെന്നു തുടക്കത്തില്‍ തന്നെ തെളിയിക്കപ്പെടുകയും ചെയ്തു.
തുടക്കത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാരെ പാക് പേസര്‍മാര്‍ വെള്ളം കുടിപ്പിച്ചു. ക്യാപ്ടന്‍ രോഹിത് ശര്‍ 22 പന്തില്‍ 11 റണ്‍സുമായി നില്‌ക്കെ ഷഹീന്‍ അഫ്രീദി അദ്ദേഹത്തെ ബൗള്‍ഡാക്കി. തട്ടിയും മുട്ടിയും നിന്ന ശുഭ്മാന്‍ ഗില്‍ 32 പന്ത് നേരിട്ട് 10 റണ്‍സെടുത്ത്ു നില്‌ക്കെ ഹാരിസ് റവൂഫ് ബൗള്‍ഡാക്കി കൂടാരം കയറ്റി.
ഏഴു പന്തില്‍ നാലു റണ്‍സ് സമ്പാദ്യവുമായി നിന്ന മുന്‍ ക്യാപ്ടന്‍ വിരാട് കോലിയെയും ഷഹീന്‍ അഫ്രീദ് ബൗള്‍ഡാക്കി. ആത്മവിശ്വാസത്തില്‍ നിന്ന ശ്രേയസ് അയ്യരെ റവൂഫിന്റെ പന്തില്‍ ഫഖര്‍ സമന്‍ പിടികൂടി മടക്കുമ്പോള്‍ ഒമ്പത് പന്തില്‍ 14 റണ്‍സായിരുന്നു സമ്പാദ്യം. അതില്‍ രണ്ടു ഫോറും ഉള്‍പ്പെട്ടിരുന്നു.
14.1 ഓവറില്‍ നാലിന് 66 എന്ന നിലയിലേക്കു കൂപ്പുകുത്തിയ ഇന്ത്യയെ രക്ഷിച്ചത് കീപ്പര്‍ ഇഷാന്‍ കിഷനും ഹര്‍ദിക് പാണ്ഡ്യയും ചേര്‍ന്നാണ്. ഇഷാന്‍ 81 പന്തില്‍ 82 റണ്‍സെടുത്തു. പാണ്ഡ്യ 90 പന്തില്‍ 87 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്നു അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിലെ 138 റണ്‍സാണ് ഇന്ത്യയെ അല്പമങ്കിലും പൊരുതാവുന്ന നിലയിലെത്തിച്ചത്. ഈ കൂട്ടുകെട്ട് റവൂഫും അഫ്രീദിയും ചേര്‍ന്നു പൊളിച്ചു. ഇതോടെ ഇന്ത്യ 250 കടക്കില്ലെന്ന തോന്നല്‍ വന്നു.
പിന്നീട് പ്രതീക്ഷ പുലര്‍ത്തിയ രവീന്ദ്ര ജഡേജ 14 റണ്‍സിനും ഷാര്‍ദുല്‍ താക്കൂര്‍ മൂന്നു റണ്‍സിനും പുറത്തായതോടെ ഇന്ത്യ 250 കടക്കില്ലെന്നു തോന്നി. എന്നാല്‍, വാലറ്റത്ത് ചെറുത്തുനിന്ന ജസ്പ്രത് ബുംറ 14 പന്തില്‍ 16 റണ്‍സ് നേടി 266 റണ്‍സ് എന്ന ടോട്ടല്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. 48.5 ഓവറില്‍ ഇന്ത്യന്‍ നിരയിലെ എല്ലാവരും കൂടാരം കയറിതിനു പിന്നാലെ മഴ കളി മുടക്കാനെത്തി.
Summary: With the match against India abandoned due to rain, Pakistan entered the Super Four of the Asia Cup. India can also enter the Super Four if they defeat Nepal in tomorrow's match. The match against Nepal is also in Kandy, Sri Lanka. There is a threat of heavy rain for this match.
COMMENTS