High court about Elephant tusk case against actor Mohanlal
പെരുമ്പാവൂര്‍: നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസിലെ വിചാരണയ്ക്ക് ഹൈക്കോടതി സ്‌റ്റേ. അടുത്ത ആറുമാസത്തേക്കാണ് സ്‌റ്റേ. കേസില്‍ മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള പ്രതികള്‍ നവംബര്‍ മൂന്നിന് നേരിട്ട് ഹാജരാകണമെന്ന് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതടക്കമുള്ള തുടര്‍ നടപടികളാണ് ഇപ്പോള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്.
2011 ലാണ് ആദായനികുതി വകുപ്പ് നടന്റെ തേവരയിലെ വീട്ടില്‍ നിന്ന് നാല് ആനക്കൊമ്പുകള്‍ കണ്ടെടുത്ത് വനം വകുപ്പിന് കൈമാറിയത്. ഇതേതുടര്‍ന്ന് വനം വകുപ്പ് മോഹന്‍ ലാലിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
ഇതിനെതിരെ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയായിരുന്നു. ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിന് തനിക്ക് മുന്‍കാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും അതിനാല്‍ തനിക്കെതിരായ കുറ്റപത്രം നിലനില്‍ക്കില്ലെന്നും സമൂഹമധ്യത്തില്‍ തന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണിതെന്നുമായിരുന്നു മോഹന്‍ലാല്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്.
Keywords: High court, Mohanlal, Elephant tusk case
COMMENTS