ഹാരി പോട്ടര്‍ സീരിസിലെ താരവും ഹോളിവുഡ് നടനുമായ മൈക്കല്‍ ഗാംബോണ്‍ ലണ്ടനില്‍ അന്തരിച്ചു. 82 വയസായിരുന്നു. എട്ട് 'ഹാരി പോട്ടര്‍' സിനിമക...
ഹാരി പോട്ടര്‍ സീരിസിലെ താരവും ഹോളിവുഡ് നടനുമായ മൈക്കല്‍ ഗാംബോണ്‍ ലണ്ടനില്‍ അന്തരിച്ചു. 82 വയസായിരുന്നു. എട്ട് 'ഹാരി പോട്ടര്‍' സിനിമകളില്‍ ആറിലും ആല്‍ബസ് ഡംബിള്‍ഡോറിനെ അവതരിപ്പിച്ച് പ്രശസ്തനായ അദ്ദേഹത്തിന്റെ വിയോഗത്തില്‍ ആദരാഞ്ജലികളുടെ പ്രവാഹമാണ്.
ഡബ്ലിനില്‍ ജനിച്ച് ലണ്ടനില്‍ വളര്‍ന്ന നടന്റെ കരിയര്‍ 1962-ല്‍ ഐറിഷ് പ്രൊഡക്ഷന്‍ 'ഒഥല്ലോ' യില്‍ നിന്ന് ആരംഭിച്ചു. അത് അദ്ദേഹത്തെ നാഷണല്‍ തിയേറ്റര്‍ കമ്പനിയില്‍ ഇടം നേടാന്‍ സഹായിച്ചു. 1986-ലെ ബ്രിട്ടീഷ്-അമേരിക്കന്‍ മിനിസീരീസായ 'ദ സിംഗിംഗ് ഡിറ്റക്റ്റീവ്' എന്ന ചിത്രത്തിലെ ഫിലിപ്പ് മാര്‍ലോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതാണ് ഗാംബണിന്റെ മികച്ച സ്ക്രീന്‍ വേഷം.
മോബ്സ്റ്റേഴ്സ്, ക്ലീന്‍ സ്ലേറ്റ്, ദി ഗാംബിള്‍, ദി ഇന്‍സൈഡര്‍, ഡീപ് ബ്ലൂ, ദി കിംഗ്സ് സ്പീച്ച് തുടങ്ങിയവയും ശ്രദ്ധേയമായ സിനിമകളാണ്. നാല് ബാഫ്റ്റ അവാര്‍ഡുകളും മൂന്ന് ഒലിവിയര്‍ അവാര്‍ഡുകളും നേടിയ വ്യക്തി കൂടിയാണ് മൈക്കല്‍ ഗാംബോണ്‍.
Keywords: Harry Potter, Hollywood, Michael Gambon
COMMENTS