എല്ലാവരും കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു ഡ്രൈ ഫ്രൂട്ട് ആണ് ബദാം. ബദാം ഓയില്‍ ശരീരത്തിന് മാത്രമല്ല, ചര്‍മ്മത്തിനും ഗുണം ചെയ്യും. ചൂടുള്ള സ്വഭാവ...
എല്ലാവരും കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു ഡ്രൈ ഫ്രൂട്ട് ആണ് ബദാം. ബദാം ഓയില്‍ ശരീരത്തിന് മാത്രമല്ല, ചര്‍മ്മത്തിനും ഗുണം ചെയ്യും. ചൂടുള്ള സ്വഭാവം കാരണം ആളുകള്‍ ഇത് വെള്ളത്തില്‍ കുതിര്‍ത്തതിന് ശേഷമാണ് കഴിക്കുന്നത്. ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, ധാതുക്കള്‍ എന്നിവ നമ്മുടെ ശരീരത്തെ പോഷിപ്പിക്കുന്ന ബദാമില്‍ അടങ്ങിയിട്ടുണ്ട്.
മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നതിനും കറുത്ത പാടുകള്‍ നീക്കം ചെയ്യുന്നതിനും ഇത് ഗുണം ചെയ്യും. ഈ എണ്ണ ചര്‍മ്മത്തില്‍ ആരോഗ്യകരവും തിളക്കവും യുവത്വവും നിലനിര്‍ത്തുന്നു. ഇതിന്റെ കൂടുതല്‍ ഗുണങ്ങളെ കുറിച്ച് അറിയാം...
ബദാം ഓയില്‍ ചര്‍മ്മത്തിന്റെ ഭംഗി നിലനിര്‍ത്താന്‍ ഏറെ ഗുണകരമാണ്. ഇത് പതിവായി ഉപയോഗിക്കുന്നതിലൂടെ, ചര്‍മ്മത്തിലെ ചൊറിച്ചില്‍, വീക്കം എന്നിവ കുറയ്ക്കാന്‍ കഴിയും. ഇത് ദിവസവും മുഖത്ത് പുരട്ടിയാല്‍ ചുളിവുകള്‍ മാറും. ഈ എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് മുഖത്തിന് തിളക്കം നല്‍കുന്നു. മാത്രമല്ല, കണ്ണുകളുടെ വീക്കം കുറയ്ക്കാനും കാഴ്ചശക്തി മെച്ചപ്പെടുത്താനും ബദാം ഓയില്‍ ഉപയോഗിക്കുന്നു.
വിണ്ടുകീറിയ ചുണ്ടുകളില്‍ ലിപ് ബാം പുരട്ടുന്നതിനു പകരം ബദാം ഓയില്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ഇതിനായി 1 ടീസ്പൂണ്‍ തേനില്‍ 5-6 തുള്ളി ബദാം ഓയില്‍ നന്നായി കലര്‍ത്തി ചുണ്ടില്‍ പുരട്ടുക. ഇതുമൂലം ചുണ്ടുകള്‍ പൊട്ടാതെ പിങ്ക് നിറമായിരിക്കും.
താരന്‍, മുടികൊഴിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങളില്‍ നിന്ന് ബദാം ഓയില്‍ ആശ്വാസം നല്‍കുന്നു. ഇത് കൂടാതെ അറ്റം പിളരുന്നതിനും ബദാം ഓയില്‍ ഗുണം ചെയ്യും. ബദാം ഓയില്‍ കണ്ടീഷണറായി പ്രവര്‍ത്തിക്കും
Keywords: Almond Oil, Health
COMMENTS