CPM leader P.R Aravindakshan under arrest
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.എം നേതാവ് പി.ആര് അരവിന്ദാക്ഷന് അറസ്റ്റില്‍. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇ.ഡി അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തത്. ഈ കേസിലെ മൂന്നാമത്തെ അറസ്റ്റാണിത്. കേസില്‍ അറസ്റ്റിലാകുന്ന ആദ്യ രാഷ്ട്രീയ നേതാവാണ് അരവിന്ദാക്ഷന്.
നേരത്തെ ചോദ്യംചെയ്യലിനിടെ ഇ.ഡി തന്നെ മര്ദ്ദിച്ചുവെന്നുകാട്ടി അരവിന്ദാക്ഷന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണത്തിനായി പൊലീസ് ഇ.ഡി ഓഫീസില്‍ എത്തുകയും ചെയ്തിരുന്നു.
കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സി.പി.എം നേതാക്കളായ എ.സി മൊയ്തീനെയും എം.കെ കണ്ണനെയും ഇ.ഡി ഇനിയും ചോദ്യംചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
Keywords: Bank fraud case, CPM, P.R Aravindakshan, ED, Arrest
COMMENTS