High court about Idukki party office consrtuction
കൊച്ചി: ഇടുക്കി ജില്ലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന സിപിഎം ഓഫീസുകളുടെ നിര്‍മ്മാണം അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ഉടുമ്പന്‍ചോല, ബൈസന്‍വാലി, ശാന്തന്‍പാറ എന്നിവിടങ്ങളിലെ പാര്‍ട്ടി ഓഫീസുകളുടെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാനാണ് ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്.
കളക്ടര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കാന്‍ ജില്ലാ പൊലീസ് മേധാവിക്കും കോടതി നിര്‍ദ്ദേശം നല്‍കി. നേരത്തെ ശാന്തന്‍പാറയില്‍ സി.പി.എം നിര്‍മ്മിക്കുന്ന കെട്ടിടം ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തെത്തിയിരുന്നു.
Keywords: High court, CPM, Office, Construction
COMMENTS