കൊച്ചി: മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണികുമാറിനെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനായി നിയമിച്ചത് ഉദ്ദിഷ്ട കാര്യങ്ങള്‍ക്കുള്ള ഉപകാരസ്മരണയെന്ന് ...
കൊച്ചി: മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണികുമാറിനെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനായി നിയമിച്ചത് ഉദ്ദിഷ്ട കാര്യങ്ങള്‍ക്കുള്ള ഉപകാരസ്മരണയെന്ന് പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
ജസ്റ്റിസ് മണികുമാര്‍ സര്‍ക്കാരിന് പ്രതികൂലമായി ഒരു നടപടിയും എടുക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. താന്‍ പ്രതിപക്ഷ നേതാവായിരിക്കെ ഒന്നാം പിണറായി സര്‍ക്കാരിന്റെ അഴിമതി അന്വേഷിക്കാനുള്ള തന്റെ നിരവധി പരാതികളില്‍ തീരുമാനമെടുക്കാതെ അതിന്റെ മുകളില്‍ അടയിരുന്നയാളാണ് ജസ്റ്റിസ് മണികുമാറെന്നും സ്പിഗ്‌ളര്‍, ബ്രൂ വറി, പമ്പാ മണല്‍ക്കടത്ത്, ബെവ്‌കോ ആപ്പ് തുടങ്ങിവയിലെല്ലാം തീരുമാനമെടക്കാതെ സര്‍ക്കാരിനെ സഹായിച്ചയാളാണ് അദ്ദേഹമെന്നും ചെന്നിത്തല പറഞ്ഞു.
സര്‍ക്കാരിനെതിരെ തെളിവുകള്‍ നിരത്തി നീതിതേടിയിട്ടും നടപടിയെടുക്കാതെ സര്‍ക്കാരിനെ സഹായിക്കുന്ന നിലപാടുകള്‍ എടുത്തയാളിനെ തന്നെ സുപ്രധാന പദവിയില്‍ വച്ചത് ആരുടെ മനുഷ്യവകാശം സംരക്ഷിക്കാനാണെന്നും ചെന്നിത്തല ചോദിച്ചു. സര്‍ക്കാരിനെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇദ്ദേഹത്തിന്റെ അടുത്ത് നിന്ന് ഒരു നീതിയും പ്രതീക്ഷിക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു.
Keywords: Ramesh Chennithala, Justice Manikumar, Kerala, Pinarayi Vijayan
COMMENTS