V.M Sudheeran about Puthuppally byelection
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയോടുള്ള ആദരസൂചകമായി പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പ് മത്സരം ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥനയുമായി കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍.
കഴിഞ്ഞ ദിവസം അയ്യങ്കാളി ഹാളില്‍ കെ.പി.സി.സി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ യോഗത്തില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും സന്നിഹിതരായിരുന്ന വേദിയിലാണ് അഭ്യര്‍ത്ഥന.
ചാണ്ടി ഉമ്മനെ ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമിയായി എല്ലാവരും ഒത്തുചേര്‍ന്ന് പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടിയുടെ സ്‌നേഹത്തിനു മുന്നില്‍ രാഷ്ട്രീയം - മതം, വര്‍ഗ വര്‍ണ വ്യത്യാസമില്ലാതെ എല്ലാവരും ഒരുമിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയെ മത്സരമില്ലാതെ പ്രഖ്യാപിച്ച് കേരളം മാതൃകയാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നമുക്ക് മുന്നില്‍ ഇനിയും മത്സരങ്ങള്‍ക്ക് ധാരാളം അവസരങ്ങളുണ്ടെന്നും എന്നാല്‍ കീഴ്‌വഴക്കങ്ങളെല്ലാം മാറ്റി നാം മാതൃകയാകണമെന്നും അങ്ങനെ ഉമ്മന്‍ചാണ്ടിയോടുള്ള നമ്മുടെ സ്‌നേഹവും ആദരവും പ്രകടമാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
Keywords: V.M Sudheeran, KPCC, Puthuppally byelection
COMMENTS