Dr. Vandana Das murder: family approach high court
കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഡോ.വന്ദനാ ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയില്‍. പൊലീസ് അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
മാത്രമല്ല മരണത്തില്‍ നിരവധി സംശയങ്ങളും കുടുംബം ഉന്നയിക്കുന്നുണ്ട്. ഹര്‍ജിയില്‍ വിശദീകരണം തേടി ഹൈക്കോടതി സര്‍ക്കാരിനും പൊലീസിനും നോട്ടീസ് അയച്ചു.
കഴിഞ്ഞ മേയ് പത്തിനാണ് സംസ്ഥാനത്തെ നടുക്കിയ കൊലപാതകം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അരങ്ങേറിയത്. പൊലീസ് കസ്റ്റഡിയില്‍ ആശുപത്രിയില്‍ മുറിവ് വച്ചുകെട്ടാനായി എത്തിച്ചയാള്‍ ഡോ.വന്ദനാ ദാസിനെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു.
Keywords: Dr. Vandana Das murder, High court, Family, Police, Government
COMMENTS