കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന സഹല്‍ അബ്ദുല്‍ സമദ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് അഞ്ച് വര്‍ഷത്തെ കരാറിലാണ...
കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന സഹല്‍ അബ്ദുല്‍ സമദ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് അഞ്ച് വര്‍ഷത്തെ കരാറിലാണ് സഹലിനെ സ്വന്തമാക്കിയത്. 2017 മുതല്‍ ബ്ലാസ്റ്റേഴ്‌സ് നിരയിലുള്ള സഹല്‍ 2 വര്‍ഷം കൂടി കരാര്‍ ബാക്കി നില്‍ക്കെയാണു ടീം വിടുന്നത്.
താരത്തിനു പ്രതിഫലമായി 2.5 കോടി രൂപയാണു ബഗാന്റെ വാഗ്ദാനം. ബ്ലാസ്റ്റേഴ്‌സ് ജഴ്‌സിയില്‍ പത്ത് ഗോളുകള്‍ നേടിയ സഹല്‍ എട്ട് അസിസ്റ്റുകളും നടത്തിയിട്ടുണ്ട്.
അതേസമയം, ബഗാന്‍ താരം പ്രീതം കോട്ടാല്‍ മൂന്നു വര്‍ഷത്തെ കരാറില്‍ ബ്ലാസ്റ്റേഴ്‌സിലെത്തും. ട്രാന്‍സ്ഫര്‍ ഫീയായി 90 ലക്ഷം രൂപയാണു കേരള ബ്ലാസ്റ്റേഴ്‌സിനു ലഭിക്കുക.
COMMENTS