കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മാള്‍ട്ടയില്‍ ആള്‍ക്കൂട്ടം രണ്ടു സ്ത്രീകളെ മര്‍ദിച്ച് അര്‍ധനഗ്നരാക്കി നടത്തി. മോഷണം ആരോപിച്ചാണ് ഈ അതിക്രമം നടത്...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മാള്‍ട്ടയില്‍ ആള്‍ക്കൂട്ടം രണ്ടു സ്ത്രീകളെ മര്‍ദിച്ച് അര്‍ധനഗ്നരാക്കി നടത്തി. മോഷണം ആരോപിച്ചാണ് ഈ അതിക്രമം നടത്തിയത്. ബിജെപിയുടെ സംസ്ഥാന സഹ-ഇന്‍ചാര്‍ജ് കൂടിയായ ബിജെപിയുടെ ഐ-ടി വകുപ്പ് തലവന്‍ അമിത് മാളവ്യ ട്വിറ്ററിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ പ്രതികരിച്ച പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കുള്ള മറുപടിയെന്നോണമാണ് മാളവ്യയുടെ ട്വീറ്റ്.
പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് രണ്ട് ആദിവാസി സ്ത്രീകളെ നഗ്‌നരാക്കി പീഡിപ്പിച്ചതെന്നാണ് ബിജെപി ആരോപിക്കുന്നത്. മെയ് 4-ലെ മണിപ്പൂര്‍ വീഡിയോയ്ക്കെതിരെ രോഷം ഉയരുന്നതിനിടയിലാണ് ബിജെപി പ്രതിരോധമെന്ന നിലയില്‍ പശ്ചിംബംഗാളിലെ വീഡിയോ ക്ലിപ്പ് പുറത്തുവിട്ടത്.
പശ്ചിമ ബംഗാളില്‍ ഭീകരത തുടരുകയാണെന്ന് മാളവ്യ പറഞ്ഞു. രണ്ട് ആദിവാസി സ്ത്രീകളെ നഗ്‌നരാക്കി പീഡിപ്പിക്കുകയും ദയയില്ലാതെ മര്‍ദിക്കുകയും ചെയ്തു, മാള്‍ഡയിലെ ബമംഗോള പോലീസ് സ്റ്റേഷനിലെ പകുവാ ഹാറ്റ് പ്രദേശത്ത് പോലീസ് നിശബ്ദ കാഴ്ചക്കാരായി തുടര്‍ന്നു.' കുറ്റകൃത്യത്തിന്റെ മങ്ങിയ ചിത്രങ്ങളുള്ള ഒരു വീഡിയോയും മാളവ്യ പോസ്റ്റ് ചെയ്തു.
അതേസമയം, സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ പോലീസ് കേസെടുത്തു.
Key Words:Manipur, Cruelty, Women , West Bengal
COMMENTS