കോടീശ്വരന്‍ മുകേഷ് അംബാനിയുടെ വാഹന വ്യൂഹത്തിലെ പുതിയ അതിസുരക്ഷാ ബെന്‍സ് ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. അടുത്തിടെ അംബാനിയുടെ വാഹന വ്യൂഹ...
കോടീശ്വരന്‍ മുകേഷ് അംബാനിയുടെ വാഹന വ്യൂഹത്തിലെ പുതിയ അതിസുരക്ഷാ ബെന്‍സ് ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. അടുത്തിടെ അംബാനിയുടെ വാഹന വ്യൂഹത്തിന്റെ ഭാഗമായ ഈ മെഴ്‌സിഡീസ് ബെന്‍സ് എസ് 680 ഗാര്‍ഡിന് ഏകദേശം 10 കോടി രൂപയാണ് അടിസ്ഥാന വില. സുരക്ഷ സംവിധാനങ്ങള്‍ കൂടുന്നതിന് അനുസരിച്ച് വില വീണ്ടും ഉയരും. നിലവില്‍ ഒരു സാധാരണ പൗരന് സ്വന്തമാക്കാന്‍ സാധിക്കുന്നതില്‍ വച്ച് ഏറ്റവും അധികം സുരക്ഷ നല്‍കുന്ന വാഹനമാണ് എസ് 680 ഗാര്‍ഡ്.
വിപിഎഎം വിആര്‍ 10 സുരക്ഷ നിലവാരപ്രകാരം നിര്‍മിച്ച വാഹനമാണ് ഇത്. ഒറ്റ നോട്ടത്തില്‍ സാധാരണ എസ് ക്ലാസുമായി വ്യത്യാസം തോന്നില്ലെങ്കിലും രണ്ട് ടണ്ണില്‍ അധികം ഭാരക്കുടുതലുണ്ട് എന്ന് പറയുമ്പോള്‍ തന്നെ ഊഹിക്കാം വാഹനത്തിന്റെ സുരക്ഷാ സജീകരണങ്ങള്‍. വിപിഎഎം ഇആര്‍വി (എക്‌സ്‌പ്ലോസീവ് റെസിസ്റ്റന്റ് വെഹിക്കിള്‍) ടെസ്റ്റ് മറികടന്ന ആദ്യത്തെ വാഹനമാണ് പുതിയ എസ് 680 ഗാര്‍ഡ്. ബോംബ് ബ്ലാസ്റ്റ്, എകെ 47 തോക്കില്‍ നിന്നുള്ള വെടിയുണ്ടകള്‍ എന്നിവയെല്ലാം എസ് 680 ഗാര്‍ഡിന്റെ ബോഡി തടയും. പഞ്ചറായാലും 30 കിലോമീറ്റര്‍ വരെ ഓടുന്ന റണ്‍ഫ്‌ലാറ്റ് ടയറുകളാണ് വാഹനത്തിന്. 6 ലീറ്റര്‍ വി 12 എന്‍ജിനുള്ള വാഹനത്തിന്. 612 പിഎസ് കരുത്തും 830 എന്‍എം ടോര്‍ക്കുമുണ്ട്.
COMMENTS