ന്യൂഡല്‍ഹി: എന്‍സിപി അധ്യക്ഷ സ്ഥാനത്തുനിന്ന് ശരദ് പവാറിനെ നീക്കിയെന്നും അജിത്ത് പവാറിനെ പ്രസിഡന്റായി തെരഞ്ഞെടുത്തെന്നും എന്‍സിപി വിമതപക്ഷം...
ന്യൂഡല്‍ഹി: എന്‍സിപി അധ്യക്ഷ സ്ഥാനത്തുനിന്ന് ശരദ് പവാറിനെ നീക്കിയെന്നും അജിത്ത് പവാറിനെ പ്രസിഡന്റായി തെരഞ്ഞെടുത്തെന്നും എന്‍സിപി വിമതപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു.
ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് പ്രഫുല്‍ പട്ടേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തെരഞ്ഞെടുത്തതെന്ന് അറിയിപ്പില്‍ പറയുന്നു. ആകെയുള്ള 53 എംഎല്‍എമാരില്‍ നാല്‍പത് എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടു.
അയോഗ്യരാകാതിരിക്കാന്‍ 36 എംഎല്‍എമാരുടെ പിന്തുണയാണു വേണ്ടത്. അജിത് പവാര്‍ വിളിച്ച യോഗത്തില്‍ 32 എംഎല്‍എമാരും ശരത് പവാര്‍ വിളിച്ച യോഗത്തില്‍ 16 എംഎല്‍എമാരുമാണു പങ്കെടുത്തത്. ശരത് പവാര്‍ പക്ഷവും തെരഞ്ഞെടുപ്പു കമ്മീഷനു കത്തു നല്‍കിയിട്ടുണ്ട്.
Key Words: Ajit Pawar, Sharad Pawar, NCP President
COMMENTS