KSU started a lookout notice campaign to protest against the non-arrest of Vidya, a former SFI worker. Vidya. is under investigation
കൊച്ചി: മഹാരാജാസ് കോളേജിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തെതുടര്‍ന്ന് അന്വേഷണം നേരിടുന്ന മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തക കെ. വിദ്യയെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധ ലുക്ക് ഔട്ട് നോട്ടീസ് കാമ്പെയിനുമായി കെ.എസ്.യു.
എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലും അഗളി പൊലീസ് സ്റ്റേഷനിലും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയാണ് കെ വിദ്യ.
ജൂണ്‍ 12 മുതല്‍ 15 വരെയുള്ള സമയത്ത് കേരളത്തിലെ എല്ലാ കാമ്പസുകളിലും ജില്ലാ കേന്ദ്രങ്ങളിലും വിദ്യയുടെ നോട്ടീസ് പതിച്ചുകൊണ്ട് പൊലീസിന്റെ നിഷ്‌ക്രിയത്വത്തില്‍ പ്രതിഷേധിക്കുവാനാണ് തീരുമാനമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അറിയിച്ചു.
Summary: KSU started a lookout notice campaign to protest against the non-arrest of Vidya, a former SFI worker. Vidya. is under investigation due to the fake certificate controversy in Maharaja's College.
COMMENTS