ചെന്നൈ: മന്ത്രി ഉദയനിധി സ്റ്റാലിന്‍ നായകനായ മാമന്നന്‍ എന്ന സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് മറ്റൊരു സിനിമയുടെ നിര്‍മ്മാതാവ് മദ്...
ചെന്നൈ: മന്ത്രി ഉദയനിധി സ്റ്റാലിന്‍ നായകനായ മാമന്നന്‍ എന്ന സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് മറ്റൊരു സിനിമയുടെ നിര്‍മ്മാതാവ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇക്കാര്യത്തില്‍ ജൂണ്‍ 28ന് മുമ്പ് നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കോടതി ഉദയനിധിക്ക് നോട്ടീസ് അയച്ചു. ജൂണ്‍ 30നാണ് മാമന്നന്‍ റിലീസ് ചെയ്യുന്നത്.
ഉദയനിധി അഭിനയത്തില്‍ നിന്ന് വിരമിച്ചതിനാല്‍ തനിക്ക് കോടികളുടെ നഷ്ടമുണ്ടായെന്ന് ആരോപിച്ചാണ് ഒ.എസ്.ടി. ഫിലിംസ് ഉടമ രാമ ശരവണന്‍ ഹൈക്കോടതിയെ സമീപിച്ചത്. കെ.എസ്. അതിയമാന്‍ സംവിധാനം ചെയ്യുന്ന എയ്ഞ്ചല്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ ഉദയനിധി 2018ല്‍ കരാര്‍ ഒപ്പിട്ടിരുന്നതായി ഹര്‍ജിയില്‍ പറയുന്നു.
പ്രതിഫല തുകയായ 1.25 കോടിയില്‍ 30 ലക്ഷം രൂപ മുന്‍കൂറായി നല്‍കി. 80 ശതമാനം ചിത്രീകരണം പൂര്‍ത്തിയായെങ്കിലും പല കാരണങ്ങളാല്‍ ചിത്രം പൂര്‍ത്തിയായില്ല. ആദ്യഘട്ടത്തില്‍ കൊവിഡ് കാരണം ചിത്രീകരണം നിര്‍ത്തി.
ഇതിനിടെ ഉദയനിധി മന്ത്രിസഭാംഗമായി. മതുടര്‍ന്ന് സ്വന്തം നിര്‍മ്മാണ കമ്പനിക്കുവേണ്ടി മാമന്നന്‍ എന്ന സിനിമയില്‍ അദ്ദേഹം അഭിനയിച്ച അദ്ദേഹം സിനിമാ അഭിനയം ഉപേക്ഷിക്കുകയാണെന്നും ഇത് തന്റെ അവസാന സിനിമയായിരിക്കുമെന്ന് പറഞ്ഞു.
എന്നാല്‍, എയ്ഞ്ചല്‍ എന്ന ചിത്രത്തിന് വേണ്ടി താന്‍ ഇതിനകം 13 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും അത് പൂര്‍ത്തിയാക്കി റിലീസ് ചെയ്തില്ലെങ്കില്‍ 25 കോടിയുടെ നഷ്ടം നേരിടേണ്ടിവരുമെന്നും ഹര്‍ജിയില്‍ പറയുന്നു.
ഉദയനിധി തന്റെ ചിത്രം പൂര്‍ത്തിയാകാത്തതിനാല്‍ മാമന്നന്‍ റിലീസ് ചെയ്യുന്നത് നിര്‍ത്തിവയ്ക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. അല്ലെങ്കില്‍ 25 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉദയനിധിയോട് നിര്‍ദേശിക്കണം. എന്നാല്‍ എതിര്‍കക്ഷിക്ക് പറയാനുള്ളത് കേട്ട ശേഷമേ ഇക്കാര്യത്തില്‍ ഉത്തരവിറക്കാന്‍ കഴിയൂ എന്ന് ജസ്റ്റിസ് കെ. കുമരേഷ് ബാബു വ്യക്തമാക്കി.
Key Words: Petition , Mamannan, Movie, Udhayanidhi Stalin
COMMENTS