കോട്ടയം: പെട്ടന്നുണ്ടായ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് ഈരാറ്റുപേട്ട തീക്കോയി മംഗളഗിരി മാര്‍മല അരുവിയില്‍ കുടുങ്ങിയ വൈക്കം സ്വദേശികളായ അഞ്ച...
കോട്ടയം: പെട്ടന്നുണ്ടായ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് ഈരാറ്റുപേട്ട തീക്കോയി മംഗളഗിരി മാര്‍മല അരുവിയില്‍ കുടുങ്ങിയ വൈക്കം സ്വദേശികളായ അഞ്ച് അംഗ സംഘത്തെ രക്ഷപ്പെടുത്തി.
ഈരാറ്റുപേട്ടയില്‍ നിന്നും എത്തിയ പോലീസ്, അഗ്നിരക്ഷാ സേന, നന്മക്കൂട്ടം പ്രവര്‍ത്തകര്‍, ടീം എമെര്ജെന്സി പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവരുടെ കൂട്ടായ പരിശ്രമത്തിനൊടുവിലാണ് വൈക്കം സ്വദേശികളെ രക്ഷപ്പെടുത്തിയത്. അരുവിക്ക് കുറുകെ രക്ഷാപ്രവര്‍ത്തകര്‍ വടം കെട്ടിയുറപ്പിച്ചാണ് ഇവരെ രക്ഷപ്പെടുത്തിയത്.
വൈക്കത്ത് നിന്നും മാര്‍മല അരുവി കാണാന്‍ എത്തിയ സംഘമാണ് കുടുങ്ങിയത്. പെട്ടന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ അരുവിയിലെ ജലനിരപ്പ് അപകടകരമാം വിധം വര്‍ദ്ധിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് 5 അംഗ സംഘം അരുവിയുടെ താഴെ നടുവിലായി പാറമുകളില്‍ നിലയുറപ്പിക്കുകയായിരുന്നു. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ രക്ഷപ്പെടുത്താന്‍ സാധിച്ചത്.
Key Words: Tourists , Trapped , Marmala Water Falls, Flood
COMMENTS