Dr.Vandana's father about police
കോട്ടയം: മകളുടെ മരണത്തില്‍ ഭരിക്കുന്ന പാര്‍ട്ടിക്ക് ഉത്തരവാദിത്തമുണ്ടെന്ന് ദാരുണമായി കൊലചെയ്യപ്പെട്ട ഡോ.വന്ദനയുടെ പിതാവ് മോഹന്‍ദാസ്. മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ വന്ദനയുടെ വീട്ടിലെത്തിയപ്പോഴാണ് പിതാവിന്റെ പ്രതികരണം.
മകള്‍ പാവമായിരുന്നെന്നും ആക്രമിക്കുന്നതു കണ്ടപ്പോള്‍ പൊലീസിന് ഒരു കസേരയെടുത്ത് അടിക്കാമായിരുന്നില്ലേയെന്നും മോഹന്‍ദാസ് ചോദിച്ചു. ഭരിക്കുന്നത് ഏതു പാര്‍ട്ടിയായാലും സാധാരണക്കാരെ എന്തിനാണ് കൊല്ലാക്കൊല ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.
സംരക്ഷണം നല്‍കേണ്ട ഉത്തരവാദിത്തം ആര്‍ക്കാണെന്നു ചോദിച്ച അദ്ദേഹം സുരക്ഷയില്ലാതെ ഇവിടെ ജീവിക്കാനാവില്ലെന്നും പറഞ്ഞു. നാട്ടില്‍ ഇത്തരത്തില്‍ സുരക്ഷയും നല്ല ജോലിയും ലഭിക്കാത്തതിനാലാണ് കുട്ടികള്‍ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്നതെന്നും അദ്ദേഹം പറഞ്ഞു.
Keywords: Dr.Vandana's father, K.K Sylaja, Police, Party
COMMENTS