കുമളി : ഇടുക്കി ജില്ലയിലെ പൂപ്പാറ തോണ്ടിമലയില്‍ തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ച മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് നാലു പേര്‍ മരിച്ചു. 17 പേര്‍ക...
കുമളി : ഇടുക്കി ജില്ലയിലെ പൂപ്പാറ തോണ്ടിമലയില്‍ തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ച മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് നാലു പേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു.
തിരുനെല്‍വേലി സ്വദേശികളായ സി പെരുമാള്‍ (59), വള്ളിയമ്മ (70), സുശീന്ദ്രന്‍ (8), സുധ (20) എന്നിവരാണ് മരിച്ചത്.
ഇന്ന് രാത്രി ഏഴു മണിയോടെയായിരുന്നു അപകടം. തിരുനല്‍വേലിയില്‍ നിന്ന് മൂന്നാറില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സംഘം.
പരിക്കേറ്റവരെ രാജാക്കാട്, രാജകുമാരി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചിലരെ പിന്നീട് തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.
നാട്ടുകാരും അതുവഴി വനന്ന യാത്രക്കാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വാനില്‍ 24 യാത്രക്കാരുണ്ടായിരുന്നു.
പൂപ്പാറയ്ക്കും തോണ്ടിമലക്കും ഇടയില്‍ വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് വാന്‍ കൊക്കയിലേക്കു മറിയുകയായിരുന്നു.
Summary: Four people were died when a mini bus carrying Tamil Nadu natives overturned into a ravine at Poopara Thondimala in Idukki district. 17 people were injured. The deceased have been identified as C Perumal (59), Valliamma (70), Sushindran (8) and Sudha (20), natives of Tirunelveli.
COMMENTS