തിരുവനന്തപുരം : ബിജെപിയിൽ ചേർന്ന മകൻ അനിൽ ആന്റണിയുടെ തീരുമാനം ഏറെ വേദനിപ്പിച്ചുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എകെ ...
തിരുവനന്തപുരം : ബിജെപിയിൽ ചേർന്ന മകൻ അനിൽ ആന്റണിയുടെ തീരുമാനം ഏറെ വേദനിപ്പിച്ചുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എകെ ആൻറണി .
കെപിസിസി ആസ്ഥാനത്ത് ഇതേക്കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ആൻറണിയുടെ കണ്ണുകൾ നിറയുകയും ഏറെ വികാരാധീനനാവുകയും ചെയ്തു.
അനിലിന്റെ തീരുമാനം തീർത്തും തെറ്റായതാണ്. ഇക്കാര്യത്തിൽ തൻറെ പ്രതികരണം ആദ്യത്തേതും അവസാനത്തേതുമാണ്. ഇനി ഇക്കാര്യത്തിൽ പ്രതികരിക്കാനില്ല, ഏറെ വിഷമത്തോടെ ആൻറണി പറഞ്ഞു.
രാജ്യത്തിൻറെ ബഹുസ്വരത ഇല്ലാതാക്കി എല്ലാ അധികാരങ്ങളും ഏക ശക്തിയിലേക്ക് കൊണ്ടുവരാനാണ് ബിജെപി ശ്രമിക്കുന്നത്. ബിജെപിയുടെ തെറ്റായ നയങ്ങളെ അവസാനശ്വാസം വരെയും എതിർക്കും . ഞാൻ ജീവിതത്തിൻറെ അവസാന നാളുകളിലേക്ക് കടക്കുകയാണ്. 82 വയസ്സായി. ഇനി എത്രകാലം ജീവിക്കുമെന്ന് അറിയില്ല. ജീവിക്കുന്ന കാലം വരെയും കോൺഗ്രസുകാരൻ തന്നെയായിരിക്കുമെന്നും ആൻറണി അടിവരയിട്ട് പറഞ്ഞു.
തുടർന്ന് കൂടുതൽ ചോദ്യങ്ങൾക്ക് മുഖം കൊടുക്കാതെ അദ്ദേഹം കെപിസിസി ആസ്ഥാനത്തെ തന്റെ മുറിയിലേക്ക് കയറി പോവുകയായിരുന്നു.
COMMENTS