The police removed the black masks of two students who had come to participate in a program attended by Chief Minister Pinarayi Vijayan
സ്വന്തം ലേഖകന്‍
കോഴിക്കോട് : കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട്‌സ് കോളജില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ രണ്ട് വിദ്യാര്‍ത്ഥികളുടെ കറുത്ത മാസ്‌ക് പൊലീസ് അഴിപ്പിച്ചു. ഇതേ ചടങ്ങില്‍ മുഖ്യ പ്രഭാഷകനായെത്തിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് കറുത്ത ഷര്‍ട്ട് ധരിച്ചാണ് എത്തിയത്. ഇതു പൊലീസിന് അലോസരമുണ്ടാക്കിയതുമില്ല.
ഇവിടെ, മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധത്തിനെത്തിയ കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് വിടി സൂരജ്, ബ്‌ളോക്ക് പ്രസിഡന്റ് രാഗിന്‍ എന്നിവരെ ഗസ്റ്റ് ഗൗസിന് സമീപം വച്ച് പൊലീസ് പിടി കരുതല്‍ തടങ്കലിലാക്കി.
ഇന്നും പൊതുജനത്തെ ബുദ്ധിമുട്ടിച്ചുകൊണ്ട് വന്‍ സുരക്ഷാവലയത്തിലാണ് മുഖ്യമന്ത്രി ചടങ്ങിനെത്തിയത്.
പ്രതിപക്ഷ സംഘടനകള്‍ നടത്തിയ പ്രതിഷേധ ആഹ്വാനങ്ങളില്‍ ഭയന്നാണ് പൊലീസ് അതിശക്തമായ സുരക്ഷ ഒരുക്കിയത്.
പിണറായിലെ വീട്ടില്‍ നിന്നു വന്ന വിജയനെ കോഴിക്കോട് ഗസ്റ്റ് ഹൗസിന് സമീപം തടയാനായി കാത്തുനില്‍ക്കുകയായിരുന്ന വിടി സൂരജ്, രാഗിന്‍ എന്നിവരെ വെസ്റ്റ് ഹില്‍ ചുങ്കത്തു വച്ചാണ് ടൗണ്‍ പൊലീസ് പിടികൂടിയത്.
ഇവരുടെ പക്കല്‍ കരിങ്കൊടിയും കെ എസ് യുവിന്റെ കൊടിയും ഉണ്ടായിരുന്നുവെന്നു പൊലീസ് പറയുന്നു. ഇവരെ വൈകീട്ടോടെ വിട്ടയക്കുമെന്ന് പൊലീസ് പറഞ്ഞു.
ജൈവ വൈവിധ്യ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി എത്തുന്നതിനു മുമ്പായിരുന്നു പൊലീസ് വിദ്യാര്‍ത്ഥികളുടെ കറുത്ത മാസ്‌ക് അഴിപ്പിച്ചത്.
ചടങ്ങില്‍ കറുത്ത മാസ്‌കിനോ വസ്ത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നില്ലെന്നും പ്രതിഷേധിക്കാനായി ഇവ അണിഞ്ഞ് വരരുതെന്ന് വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും വിദ്യാര്‍ത്ഥികളെ അറിയിക്കാന്‍ പൊലീസ് പറഞ്ഞിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
തിരിച്ചറിയല്‍ കാര്‍ഡ് കൈവശമില്ലാത്തവരെയും ചടങ്ങില്‍ പങ്കെടുപ്പിച്ചില്ല. പലരുടേയും ബാഗ് പൊലീസ് പിടിച്ചുവയ്ക്കുകയും ചെയ്തു. ഡിസിപി കെഇ ബൈജുവിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘത്തെയാണ് കോഴിക്കോട് നഗരത്തിലാകെ വിന്യസിച്ചിരുന്നത്.
Summary: The police removed the black masks of two students who had come to participate in a program attended by Chief Minister Pinarayi Vijayan at Kozhikode Government Arts College. Public Works Minister Mohammad Riaz, who was the keynote speaker at the same event, came wearing a black shirt. This did not bother the police.
COMMENTS