Spread lady's photo in social media
തിരുവനന്തപുരം: സ്കൂള്‍ ഗ്രൂപ്പില്‍ നിന്ന് വീട്ടമ്മയുടെ ചിത്രം അശ്ലീല വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. വീട്ടമ്മ റൂറല്‍ ജില്ലാ പൊലീസ് മേധാവിക്ക് നല്കിയ പരാതിയിലാണ് കാട്ടാക്കട പൊലീസ് കേസെടുത്തത്.
സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ആളെയും മറ്റ് ഏഴുപേര്‍ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ സഹപാഠികളായ 207 പേര് അടങ്ങിയ ഗ്രൂപ്പില്‍ നിന്നും വെട്ടിയെടുത്ത ചിത്രമാണ് അശ്ലീല വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിച്ചത്.
സംഭവം ഒത്തുതീര്‍പ്പാക്കാന്‍ കാട്ടാക്കട എസ്.എച്ച്.ഒ ശ്രമിച്ചെന്ന പരാതിയും ഇരയായ യുവതി റൂറല്‍ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയിരുന്നു. എന്നാല്‍ അതേ ഉദ്യോഗസ്ഥന തന്നെ കേസിന്റെ ചുമതല ഏല്‍പ്പിച്ചതോടെ യുവതി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് കേസ് അടിയന്തരമായി അന്വേഷിക്കണമെന്ന് പൊലീസ് ആസ്ഥാനത്തെ സ്പെഷ്യല്‍ സെല്‍ എസ്.പിക്ക് ഡി.ജി.പി നിര്‍ദ്ദേശം നല്കി.
Keywords: Spread lady's photo, Case, DGP, CM
COMMENTS