E.P Jayarajan about resort issue
തിരുവനന്തപുരം: തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് മുന്‍ മന്ത്രി ഇ.പി ജയരാജന്‍ സംസ്ഥാന സമിതിയില്‍. തന്റെ രാഷ്ട്രീയ ജീവിതവും വ്യക്തിജീവിതവും ഇല്ലാതാക്കാനാണ് ഗൂഢാലോചന നടന്നതെന്ന് ഇപി വികാരാധീനനായി വിശദീകരിച്ചു. വേട്ടയാടല്‍ അവസാനിപ്പിച്ചില്ലെങ്കില്‍ പൊതുപ്രവര്‍ത്തനം തന്നെ ഉപേക്ഷിക്കുമെന്ന് ഇ.പിയുടെ മുന്നറിയിപ്പ് നല്‍കി.
കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ഇ.പി ജയരാജനും കുടുംബത്തിനും ബന്ധമുണ്ടെന്നും അനധികൃത സ്വത്ത് സമ്പാദനം പാര്‍ട്ടി അന്വേഷിച്ച് നടപടി വേണമെന്നും പി ജയരാജന്‍ പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ആവശ്യപ്പെട്ടിരുന്നു.
സംഭവം വിവാദമാകുകയും തുടര്‍ന്ന് വിശദീകരണം നല്‍കാന്‍ പാര്‍ട്ടി ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് വൈകിയാണെങ്കിലും ഇ.പി വിശദീകരണം നല്‍കി.
റിസോര്‍ട്ടില്‍ ഭാര്യയ്ക്കും മകനും നിക്ഷേപമുള്ളത് അനധികൃതമായി സമ്പാദിച്ചതല്ലെന്നും മനപ്പൂര്‍വ്വം തന്നെ വേട്ടയാടുകയാണെന്നും ഇ.പി ആരോപിച്ചത്. പൊട്ടിത്തെറിച്ചും വികാരാധീനനായുമായാണ് അദ്ദേഹം വിശദീകരണം നല്‍കിയത്.
Keywords: E.P Jayarajan, Resort issue,
COMMENTS