Urination case: Air India fined 30 lakhs
ന്യൂഡല്‍ഹി: വിമാനത്തില്‍ സഹയാത്രക്കാരിയുടെ ദേഹത്ത് യാത്രികന് മൂത്രമൊഴിച്ച വിഷയത്തില്‍ എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപയുടെ പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. സംഭവത്തില്‍ അടിയന്തരമായി നടപടി സ്വീകരിക്കാത്തതില്‍ എയര്‍ ഇന്ത്യയ്ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
സംഭവത്തില്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് ഇന്‍ കമാന്‍ഡിന്റെ ലൈസന്‍സ് മൂന്നു മാസത്തേക്ക് റദ്ദാക്കുകയും ഡയറക്ടര്‍ ഇന്‍ ഫ്ളൈറ്റിന് മൂന്നു ലക്ഷം രൂപ പിഴ ചുമത്തുകയും പ്രതി ശങ്കര്‍ മിശ്രയ്ക്ക് നാലുമാസം യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
നവംബര്‍ 26നാണ് സംഭവം നടന്നത്. എന്നാല്‍ ജനുവരി നാലിനാണ് പരാതി നല്‍കിയത്. മദ്യലഹരിയിലായിരുന്ന ബിസിനസ് ക്ലാസ് യാത്രികനായ ശങ്കര്‍ മിശ്ര യാത്രയ്ക്കിടെ സഹയാത്രികയുടെ ദേഹത്തേക്ക് മൂത്രമൊഴിക്കുകയായിരുന്നു.
Keywords: Air India, Urination case, 30 Lakh, Fine
COMMENTS