M.Sivasankar retire today
തിരുനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുമായ എം.ശിവശങ്കറുടെ ഔദ്യോഗിക ജീവിതം ഇന്ന് അവസാനിക്കുന്നു. നിലവില്‍ കായിക, യുവജനക്ഷേമ വകുപ്പ്, മൃഗസംരക്ഷണവകുപ്പ് എന്നീ വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. ശിവശങ്കര്‍ ഇന്ന് വിരമിക്കുന്നതോടെ വകുപ്പുകളുടെ ചുമതല പ്രണബ് ജ്യോതിനാഥിനാണ്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാരിന്റെ ഏറ്റവും അടുത്ത ആളും മുഖ്യമന്ത്രിയുടെ വിശ്വസ്തനും ആയിരുന്നു എം.ശിവശങ്കര്‍. തുടര്‍ന്ന് നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസ് വന്നതോടെ വിവാദങ്ങളില്‍പ്പെട്ടു.
ഇതേതുടര്‍ന്ന് സ്പ്രിംഗ്‌ളര്‍, ലൈഫ് മിഷന്‍ തുടങ്ങിയ എല്ലാ വിവാദങ്ങളിലും മുന്‍ പന്തിയിലുണ്ടായിരുന്നു. ആദ്യമെല്ലാം മുഖ്യമന്ത്രി ശിവശങ്കറെ സംരക്ഷിച്ചിരുന്നെങ്കിലും പിന്നീട് സസ്‌പെന്‍ഷനിലാവുകയും സ്വര്‍ണ്ണക്കടത്ത് കേസില്‍ 98 ദിവസം ജയില്‍വാസം അനുഭവിക്കുകയും ചെയ്തു.
പിന്നീട് ജാമ്യം നേടി പുറത്തിറങ്ങി `അശ്വത്ഥാമാവ് വെറും ആന' എന്ന പുസ്തകമെഴുതി വീണ്ടും വിവാദത്തിലായി. എങ്കിലും സര്‍ക്കാരിന്റെ പരിഗണന അദ്ദേഹത്തിന് ലഭിക്കുകയും ഇപ്പോള്‍ സര്‍വീസില്‍ നിന്ന് വിരമിക്കുകയുമാണ്.
Keywords: M.Sivasankar, Retire, Government, Today
COMMENTS