Kovalam tourist lady murder case
തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികളും കുറ്റക്കാര്‍. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. ഇവര്‍ക്കുള്ള ശിക്ഷാവിധി തിങ്കളാഴ്ച. 2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
തിരുവല്ലം സ്വദേശികളായ ഉമേഷ്, ഉദയകുമാര്‍ എന്നിവര്‍ 40 കാരിയായ ലാത്വിയന്‍ വനിതയെ ടൂറിസ്റ്റ് ഗൈഡാണെന്നു തെറ്റിദ്ധരിപ്പിച്ച് കുറ്റിക്കാട്ടില്‍ കൊണ്ടുപോയി ലഹരി നല്‍കി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. 36 ദിവസത്തിനു ശേഷം കണ്ടെത്തിയ മൃതദേഹത്തില്‍ നടത്തിയ ഡി.എന്‍.എ പരിശോധനയിലാണ് ആളെ തിരിച്ചറിഞ്ഞത്.
സഹോദരിക്കൊപ്പം കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്കെത്തിയതായിരുന്നു വിദേശവനിത. പ്രതികള്‍ക്ക് പരമാവധി ശിക്ഷ പ്രതീക്ഷിക്കുന്നെന്ന് കമ്മീഷണറും വിദേശ വനിതയുടെ സഹോദരിയും വ്യക്തമാക്കി.
Keywords: Kovalam, Murder case, Tourist
COMMENTS