Centre government about flood help
ന്യൂഡല്‍ഹി: പ്രളയകാലത്ത് സംസ്ഥാനത്തിന് അനുവദിച്ച അരി സൗജന്യമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ഭക്ഷ്യമന്ത്രി പീയൂഷ് ഗോയലാണ് പാര്‍ലമെന്റില്‍ ഈ വിവരം വ്യക്തമാക്കിയത്.
ജനങ്ങളുടെ ആവശ്യം നിറവേറ്റുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയമാണെന്നും ഇനിയെങ്കിലും കേന്ദ്രം അനുവദിച്ച പണം വിനിയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അടുത്തിടെ പ്രളയസഹായത്തിനു പണം ഈടാക്കരുതെന്നാവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. എന്നാല്‍ ഇതു തള്ളിയ കേന്ദ്ര സര്‍ക്കാര്‍ പണം അടച്ചില്ലെങ്കില്‍ റിക്കവറി വേണ്ടിവരുമെന്ന് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു.
Keywords: Central government, Flood, Help, Fund
COMMENTS