Opposition leaders against Mayor & CPM
തിരുവനന്തപുരം: പാര്‍ട്ടിക്കാരെ കോര്‍പ്പററേഷനിലെ താല്‍ക്കാലിക ഒഴിവിലേക്ക് തിരുകിക്കയറ്റാന്‍ ശ്രമിച്ച മേയര്‍ ആര്യ രാജേന്ദ്രനെതിരെ ശക്തമായി പ്രതികരിച്ച് പ്രതിപക്ഷം. മേയറെക്കൊണ്ട് പാര്‍ട്ടി വൃത്തികേട് ചെയ്യിക്കുകയാണെന്നും പിന്‍വാതില്‍ നിയമനത്തിന് പാര്‍ട്ടി കേന്ദ്രീകരിച്ച് മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപണം ഉന്നയിച്ചു.
നഗ്നമായ നിയമലംഘനമാണ് നടന്നിരിക്കുന്നതെന്നും സര്‍ക്കാര്‍ ഇടതുപക്ഷക്കാര്‍ക്കുവേണ്ടി മാത്രമുള്ളതാണെന്നും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വ്യക്തമാക്കി.
അങ്ങേയറ്റം തോന്ന്യവാസമാണ് നടന്നിരിക്കുന്നതെന്നും പാര്‍ട്ടി സെക്രട്ടറിയോ സി.പി.എമ്മോ അല്ല ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നത്, ജനങ്ങളുടെ നികുതിപ്പണമാണെന്നും അതിനാല്‍ അഴിമതിക്കാരിയായ മേയറെ പുറത്താക്കണമെന്നും ഷാഫി പറമ്പില്‍ എം.എല്‍.എ വ്യക്തമാക്കി.
ഇതൊരു ട്രോളില്‍ മാത്രമായി ഒതുങ്ങേണ്ട കാര്യമല്ലെന്നും ഗുരുതരമായ അഴിമതിയാണ് നടക്കുന്നതെന്നും മേയറെ പാവയാക്കി ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടോയെന്നതടക്കം കണ്ടുപിടിക്കണമെന്നും വി.ടി ബല്‍റാം ആവശ്യപ്പെട്ടു.
Keywords: Opposition leaders, Mayor, CPM
COMMENTS