ordinance against governor
തിരുവനന്തപുരം: ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കി തലവേദന ഒഴിവാക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതു സംബന്ധിച്ച നിയമോപദേശം സര്‍ക്കാരിന് ലഭിച്ചതായി റിപ്പോര്‍ട്ട്.
നേരത്തെ സര്‍വകലാശാലകളുടെ വി.സി പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റുന്നതിനുള്ള കരട് ബില്ല് നിയമവകുപ്പ് തയ്യാറാക്കിയിരുന്നു. ഇതു പരിഗണിച്ചാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം. ഗവര്‍ണറെ വി.സി സ്ഥാനത്തു നിന്നും നീക്കി പകരം മന്ത്രിമാരെയോ വിദഗ്ദ്ധരെയോ ആ സ്ഥാനത്ത് പരിഗണിക്കാനാണ് സര്‍ക്കാരിന് കിട്ടിയിരിക്കുന്ന നിയമോപദേശം.
ബംഗാളില്‍ ഗവര്‍ണറെ വി.സി സ്ഥാനത്തുനിന്നും നീക്കി പകരം സ്ഥാനം മുഖ്യമന്ത്രിക്ക് നല്‍കിയിയതും എടുത്തുകാട്ടുന്നുണ്ട്. ഡിസംബര്‍ 5 മുതല്‍ 15 വരെ ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ഈ വിഷയത്തില്‍ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ തന്നെ ഒപ്പിടണമെന്നതും എടുത്തുപറയേണ്ടതാണ്.
COMMENTS