Actress Kochin Ammini passed away
കൊല്ലം: മുതിര്‍ന്ന നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റും ഗായികയുമായ കൊച്ചിന്‍ അമ്മിണി (80) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. രോഗബാധിതയായി ചികിത്സയിലായിരുന്നു. നിരവധി നാടകങ്ങളിലും സിനിമകളിലും അഭിനയിക്കുകയും നിരവധി നടിമാര്‍ക്ക് ശബ്ദം നല്‍കുകയും ചെയ്തിട്ടുണ്ട്. നടി ശാരദയ്ക്ക് 13 വര്‍ഷത്തോളം ശബ്ദം നല്‍കിയത് അമ്മിണിയാണ്.
മലയാളത്തിലെ ആദ്യ കളര്‍ ചിത്രം കണ്ടംവച്ച കോട്ടിലൂടെ സിനിമാഭിനയം ആരംഭിച്ച അമ്മിണി തുടര്‍ന്ന് തോക്കുകള്‍ കഥ പറയുമ്പോള്‍, ഭാര്യമാര്‍ സൂക്ഷിക്കുക, വാഴ്‌വേമായം, ശാപശില, ഉണ്ണിയാര്‍ച്ച, ഇരുളും വെളിച്ചവും കണ്ണൂര്‍ ഡീലക്‌സ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ പ്രധാനപ്പെട്ട വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.
Keywords: Kochin Ammini, Actress, Singer, Kollam
COMMENTS