South Indian actress Nayanthara and Vignesh Sivan are blessed with twin boys.Vignesh Sivan himself informed the fans through social media
ചെന്നൈ : തെന്നിന്ത്യന്‍ താരറാണി നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനും ഇരട്ട ആണ്‍ കുട്ടികള്‍ പിറന്നു.
കുംടുംബത്തിലേക്കു പുതിയ അതിഥികള്‍ എത്തിയ വിവരം വിഘ്‌നേഷ് ശിവന്‍ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്.
നയനും വിഘിനേഷും കുട്ടികളുടെ പാദങ്ങളില്‍ ചുംബിക്കുന്ന ചിത്രത്തിനൊപ്പം നയനും ഞാനും അച്ഛനും അമ്മയും ആയെന്നും ഞങ്ങള്‍ക്ക് ഇരട്ടക്കുട്ടികള്‍ പിറന്നുവെന്നും വിഘ്‌നേഷ് സോഷ്യല്‍ മീഡിയയില്‍ കുറിക്കുകായിരുന്നു.
നയനും ഞാനും അമ്മയും അപ്പയുമായി.ഇരട്ട കുഞ്ഞുങ്ങളാല്‍ ഞങ്ങള്‍ ഇപ്പോള്‍ അനുഗ്രഹിക്കപ്പെട്ടവരാണ്.
ഞങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകളും പൂര്‍വ്വികരുടെ അനുഗ്രഹങ്ങളും ചേര്‍ന്ന് രണ്ട് അനുഗ്രൃഹീതരായ കുഞ്ഞുങ്ങളുടെ രൂപത്തില്‍ ഞങ്ങള്‍ക്കുമുന്നില്‍ അവതരിച്ചിരിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം. ജീവിതം കൂടുതല്‍ ശോഭയുള്ളതും മനോഹരവുമായി തീര്‍ന്നിരിക്കുന്നു, വിഘ്‌നേഷിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.
ഏഴുവര്‍ഷമായി വിഘ്‌നേഷും നയന്‍ താരയും പ്രണയത്തിലായിരുന്നു. ഈ ജൂണ്‍ ഒമ്പതിന് മഹാബലിപുരത്തെ ഷെറാട്ടണ്‍ ഗ്രാന്‍ഡ് റിസോര്‍ട്ടില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.
വാടക ഗര്‍ഭപാത്രത്തിലൂടെ ഇരുവരും അച്ഛനമ്മമാരാകാന്‍ പോകുന്നുവെന്ന് ഇടയ്ക്കു വാര്‍ത്തയുണ്ടായിരുന്നുവെങ്കിലും താരദമ്പതികള്‍ പ്രതികരിച്ചിരുന്നില്ല.
Summary: South Indian actress Nayanthara and Vignesh Sivan are blessed with twin boys.Vignesh Sivan himself informed the fans through social media about the arrival of new guests to the family.
COMMENTS