Reports: Nearly 30,000 Killed in Iran Crackdown on January 8 and 9
ദുബായ് : ജനുവരി 8, 9 തീയതികളില്‍ ഇറാനിലുടനീളം നടന്ന ശക്തമായ അടിച്ചമര്‍ത്തലില്‍ 30,000-ത്തോളം ആളുകള്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് രണ്ട് മുതിര്‍ന്ന ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരെയും ആശുപത്രി വിവരങ്ങളെയും ഉദ്ധരിച്ച് ടൈം മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ കണക്കുകള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഇറാന്‍ അധികൃതര്‍ പുറത്തുവിട്ട കണക്കുകളേക്കാള്‍ വളരെ കൂടുതലാണിത്. ഈ കണക്കുകള്‍ ശരിയാണെങ്കില്‍, നേരത്തെ കരുതിയതിനേക്കാള്‍ വലിയ കൂട്ടക്കൊലയാണ് നടന്നതെന്ന് കരുതേണ്ടിവരും.
![]() |
ആശുപത്രികളില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം ജനുവരി 9 വെള്ളിയാഴ്ച വരെ 30,304 മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഡാറ്റ സമാഹരിച്ച ജര്‍മ്മന്‍-ഇറാനിയന്‍ ഡോക്ടറായ അമീര്‍ പരസ്ത പറഞ്ഞു. സൈനിക ആശുപത്രികളിലെയും ഉള്‍പ്രദേശങ്ങളിലെയും കണക്കുകള്‍ ഇതില്‍ ഉള്‍പ്പെടാത്തതിനാല്‍ യഥാര്‍ത്ഥ സംഖ്യ ഇതിലും കൂടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയധികം ആളുകള്‍ വെടിയേറ്റു മരിക്കുന്നത് ചരിത്രത്തില്‍ അത്യപൂര്‍വ്വമാണ്. 1941-ല്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് ഉക്രെയ്‌നിലെ ബാബി യാറില്‍ 33,000 ജൂതന്മാരെ നാസികള്‍ വെടിവെച്ചുകൊന്ന സംഭവത്തോടാണ് ഇതിനെ വിദഗ്ധര്‍ ഉപമിക്കുന്നത്.
ആശുപത്രികളില്‍ ചികിത്സയിലായിരുന്ന പരിക്കേറ്റവര്‍ക്ക് നേരെ പോലും സുരക്ഷാ സേന വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ടുകളുണ്ട്. പലരുടെയും തലയ്ക്കാണ് വെടിയേറ്റത്. ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിനാല്‍ വിവരങ്ങള്‍ പുറംലോകമറിയാന്‍ വൈകിയെങ്കിലും, സാറ്റലൈറ്റ് കണക്ഷനുകള്‍ വഴി മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ ഈ അക്രമങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രായേല്‍ ഉദ്യോഗസ്ഥരുടെ അഭിപ്രായത്തില്‍, ജനുവരി 8 ഇറാന്‍ ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ രാത്രിയായിരുന്നു.
ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ച ശേഷം മേല്‍ക്കൂരകളില്‍ സ്നൈപ്പര്‍മാരെ വിന്യസിച്ചും മെഷീന്‍ ഗണ്ണുകള്‍ ഘടിപ്പിച്ച ട്രക്കുകള്‍ ഉപയോഗിച്ചുമാണ് സുരക്ഷാ സേന വെടിവയ്പ്പ് നടത്തിയത്. തെരുവില്‍ ഇറങ്ങുന്നവര്‍ വെടിയേറ്റാല്‍ പരാതിപ്പെടരുതെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍ ഉദ്യോഗസ്ഥന്‍ സ്റ്റേറ്റ് ടെലിവിഷനിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഖമേനി അതീവ സുരക്ഷയുള്ള ഭൂഗര്‍ഭ ബങ്കറില്‍
അമേരിക്കന്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന മുതിര്‍ന്ന സുരക്ഷാ-സൈനിക ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി ടെഹ്റാനിലെ അതീവ സുരക്ഷയുള്ള ഭൂഗര്‍ഭ ബങ്കറിലേക്ക് മാറിയതായി ഇറാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ റിപ്പോര്‍ട്ട് പ്രകാരം, ഖമേനിയുടെ ദൈനംദിന ചുമതലകള്‍ അദ്ദേഹത്തിന്റെ മൂന്നാമത്തെ മകനായ മസൂദ് ഖമേനി ഏറ്റെടുത്തു. സര്‍ക്കാരിന്റെ വിവിധ വിഭാഗങ്ങളുമായുള്ള ആശയവിനിമയത്തിന്റെ പ്രധാന ചുമതലയും ഇപ്പോള്‍ മസൂദ് ഖമേനിക്കാണ്.
പരമോന്നത നേതാവ് അലി ഖമേനി നേരിട്ടുള്ള ഭരണത്തില്‍ നിന്ന് മാറിനില്‍ക്കുകയും മകന്‍ മസൂദ് ഖമേനി കാര്യങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്നത് ഇറാന്‍ ഭരണകൂടത്തിനുള്ളിലെ വലിയ മാറ്റത്തെ സൂചിപ്പിക്കുന്നു. ഖമേനിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും സുരക്ഷയെക്കുറിച്ചുമുള്ള ആശങ്കകളും ഇതിന് പിന്നിലുണ്ട്.
അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ഇറാന് സമീപമുള്ള കടല്‍ മേഖലയിലേക്ക് നീങ്ങുകയാണെന്ന് വെള്ളിയാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. 'ധാരാളം കപ്പലുകള്‍ ഇറാനിലേക്ക് പോകുന്നുണ്ട്, പക്ഷേ അവ ഉപയോഗിക്കേണ്ടി വരില്ലെന്ന് ഞാന്‍ പ്രത്യാശിക്കുന്നു,' ട്രംപ് പറഞ്ഞു.
തങ്ങള്‍ക്കെതിരെയുള്ള ഏത് ആക്രമണത്തെയും ഒരു 'പൂര്‍ണ്ണരൂപത്തിലുള്ള യുദ്ധമായി' കണക്കാക്കുമെന്ന് ഇറാന്‍ ഔദ്യോഗികമായി അറിയിച്ചു. ഖമേനിക്ക് നേരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാല്‍ അത് 'ജിഹാദ്' പ്രഖ്യാപനത്തിന് കാരണമാകുമെന്ന് ഇറാന്റെ നാഷണല്‍ സെക്യൂരിറ്റി പാര്‍ലമെന്ററി കമ്മിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഖമേനിയെ ലക്ഷ്യം വയ്ക്കുന്നത് ഇറാന്‍ എന്ന രാഷ്ട്രത്തിന് നേരെയുള്ള യുദ്ധമാണെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും പ്രസ്താവിച്ചു.ഇറാനില്‍ പ്രതിഷേധക്കാര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ കുറയുകയാണെന്ന് ട്രംപ് കഴിഞ്ഞ ആഴ്ച സൂചിപ്പിച്ചിരുന്നെങ്കിലും, രാജ്യത്തെ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിട്ടും അക്രമാസക്തമായ അടിച്ചമര്‍ത്തലുകള്‍ തുടരുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച യുഎസ് ട്രഷറി വകുപ്പ് ഇറാനുമേല്‍ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി.
Summary: TIME magazine, citing two senior Health Ministry officials and hospital data, reported that as many as 30,000 people may have been killed across Iran during a violent crackdown on January 8 and 9. Although these figures have not been independently verified, they far exceed the numbers publicly cited by Iranian authorities.
If these figures are accurate, it would indicate a massacre on a much larger scale than previously estimated. Days after the event, Iran International had estimated around 12,000 deaths.
Eyewitness Accounts and Horrific Conditions
Trucks Used to Move Bodies: Officials stated that the scale of the killing overwhelmed capacities, exhausting stocks of body bags. Eighteen-wheeled trailers were reportedly used to transport the dead.
Use of Weapons: After authorities cut off internet communications, security forces deployed rooftop snipers and used trucks mounted with heavy machine guns to open fire.
Threats: An Islamic Revolutionary Guard Corps (IRGC) official warned on state television that anyone entering the streets should not complain if they were hit by a bullet.







COMMENTS