Supreme court order about abortion
ന്യൂഡല്‍ഹി: ഗര്‍ഭിണികളായ എല്ലാ സ്ത്രീകള്‍ക്കും സുരക്ഷിതമായ ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്ന സുപ്രധാന ഉത്തരവിറക്കി സുപ്രീംകോടതി. ഗര്‍ഭഛിദ്രത്തിന് വിവാഹിതരെന്നോ അവിവാഹിതരെന്നോ ഉള്ള വേര്‍തിരിവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഭര്‍ത്താവിന്റെ പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണികളാകുന്നവര്‍ക്കും ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്നും അവിവാഹിതര്‍ക്ക് ഇതിനായി പ്രത്യേക അനുമതി ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട് (എംടിപി) പരിധിയില്‍ നിന്ന് അവിവാഹിതരെ ഒഴിവാക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി സുരക്ഷിതവും നിയമപരവുമായ ഗര്‍ഭഛിത്രത്തിന് വൈവാഹികനില നോക്കേണ്ടതില്ലെന്ന് ആവര്‍ത്തിച്ചു. ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഈ സുപ്രധാന ഉത്തരവ്.
Keywords: Supreme court, Order, Abortion, Women
COMMENTS