Strong protest against PFI in Kerala
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചതോടെ സംസ്ഥാനത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചു. വ്യാപകമായി പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇതിനു മുന്നോടിയായി പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളായ സ്ഥലങ്ങളിലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ഓഫീസിന് മുന്നിലും കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചു. ആലുവയിലെ ആര്.എസ്.എസിന്റെ കാര്യാലയത്തിന്റെ സുരക്ഷ സി.ആര്.പി.എഫ് ഏറ്റെടുത്തു.
പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകള്‍ സീല്‍ ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുന്നതിന് മുന്നോടിയായാണ് സംസ്ഥാനത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ സുരക്ഷയും മറ്റു കാര്യങ്ങളും മുഖ്യമന്ത്രിതല ചര്‍ച്ചകള്‍ക്കുശേഷം നടപ്പാക്കുമെന്ന് ഉന്നത പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
Keywords: PFI, Protection, Kerala, Central government
COMMENTS