സ്വന്തം ലേഖകന്‍ കൊച്ചി: അഭിമുഖത്തിനിടെ നടന്‍ ശ്രീനാഥ് ഭാസി പച്ചത്തെറി പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി കാട്ടി മാധ്യമപ്രവര്‍ത്തക നല്കിയ...
സ്വന്തം ലേഖകന്‍
കൊച്ചി: അഭിമുഖത്തിനിടെ നടന്‍ ശ്രീനാഥ് ഭാസി പച്ചത്തെറി പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി കാട്ടി മാധ്യമപ്രവര്‍ത്തക നല്കിയ പരാതിയില്‍ മരട് പൊലീസ് കേസെടുത്തു.
സംസ്ഥാന വനിതാ കമ്മിഷനും യുവതി പരാതി കൊടുത്തു. കേട്ടാല്‍ അറയ്ക്കുന്ന അസഭ്യവര്‍ഷമാണ് ശ്രീനാഥ് ഭാസി നടത്തിയതെന്നാണ് പരാതിക്കാരി പറയുന്നത്.
ശ്രീനാഥ് നായകനായി പുറത്തിറങ്ങുന്ന 'ചട്ടമ്പി' എന്ന സിനിമയുടെ പ്രെമോഷന്റെ ഭാഗമായി ഇന്നലെ കൊച്ചിയിലെ പ്രമുഖ ഹോട്ടലിലാണ് അഭിമുഖം ചിത്രീകരിച്ചത്. അഭിമുഖത്തിലെ ചോദ്യങ്ങള്‍ പ്‌ളാസ്റ്റിക് ചോദ്യങ്ങളാണെന്നു പറഞ്ഞാണ് ശ്രീനാഥ് ഉടക്കിത്തുടങ്ങിയത്. ചോദ്യങ്ങളാകട്ടെ നിര്‍മാതാക്കള്‍ ഉള്‍പ്പെടെ സിനിമയുടെ പ്രമോഷനായി തയ്യാറാക്കിയതുമായിരുന്നു.
മാധ്യമ സ്ഥാപനത്തിലെ കാമറാമാനോടും ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നു.
സ്ത്രീയെന്ന നിലയില്‍ തന്റെ വ്യക്തിത്വത്തെ അപമാനിക്കുകയും മാനസികബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തു. സ്ത്രീ എന്ന പരിഗണന പോലുമില്ലാതെ അപമാനിച്ചതിനും ചെയ്യുന്ന ജോലിയെ അപമാനിക്കുകയും അതുവഴി മോശപ്പെട്ട സ്ത്രിയായി ഉപമിച്ചതിനും മാനഹാനി വരുത്തിയതിനും ജോലി തടസ്സപ്പെടുത്തിയതിനും നിയമപരമായ നടപടി സ്വീകരിച്ച് പശ്നത്തിന് ഒരു തീര്‍പ്പുണ്ടാക്കി തരണമെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.
ഈ സംഭവത്തെക്കുറിച്ചു ശ്രീനാഥ് ഭാസിയോ സിനിമയുടെ അണിയറക്കാരോ പ്രതികരിച്ചിട്ടില്ല.
COMMENTS