Two people died when they went out to participate in the Aranmula Uthratathi boat race. Adityan and Sujith, natives of Chennithala, died
ആറന്മുള്ള വള്ളം കളിക്കു പുറപ്പെട്ട പള്ളിയോടം മറിഞ്ഞ് രണ്ടു മരണം
ആലപ്പുഴ: ആറന്മുള ഉത്രട്ടാതി വള്ളംകളിയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട ചെന്നിത്തല കരയുടെ പള്ളിയോടം മറഞ്ഞ് രണ്ടുപേര്‍ മരിച്ചു.
ചെന്നിത്തല സ്വദേശികളായ ആദിത്യന്‍, സുജിത് എന്നിവരാണ് മരിച്ചത്. രണ്ടുപേരെ കാണാതായി. ഇവര്‍ക്കായി തിരച്ചില്‍ തുടരുന്നു. പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് ആദിത്യന്‍.
കണക്കിലധികം ആളുകയറിയതാണ് പള്ളിയോടം മറിയാന്‍ കാരണം. ശക്തമായ ഒഴുക്കില്‍ പെട്ട് പള്ളിയോടം മറിയുകയായിരുന്നു.
65 പേര്‍ക്ക് കയറാവുന്ന പള്ളിയോടത്തില്‍ പ്രദക്ഷിണ സമയത്ത് തുഴച്ചില്‍കാരല്ലാത്തവരും കയറി. വഴിപാടായി ഇങ്ങനെ വള്ളത്തില്‍ ആളുകയറുന്ന പതിവുണ്ട്. നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് വള്ളം മറിഞ്ഞത്. മൂന്ന് സ്‌കൂബ ടീം എത്തി തിരച്ചില്‍ നടത്തുകയാണ്. നാട്ടുകാരും തിരച്ചിലില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.
Summary: Two people died when they went out to participate in the Aranmula Uthratathi boat race.
Adityan and Sujith, natives of Chennithala, died. Two people are missing. The search for them continues. Adityan is a plus two student.
COMMENTS