Actor Sreenath Bhasi under arrest
കൊച്ചി: യൂട്യൂബ് ചാനല്‍ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റില്‍. ചോദ്യംചെയ്യലിനുശേഷം നടനെ മരട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളെ പൊലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.
ഒരു സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു ഹോട്ടലില്‍ വച്ചു നടന്ന അഭിമുഖത്തിനിടയില്‍ ചോദിച്ച ചോദ്യം ഇഷ്ടപ്പെടാതിരുന്ന നടന്‍ അവതാരകയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.
ഇതേതുടര്‍ന്ന് അവതാരകയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. നേരത്തെയും നടനെതിരെ സമാനമായ ആരോപണം ഉയര്‍ന്നിട്ടുണ്ട്. പൊലീസിനു പുറമെ നടനെതിരെ വനിതാ കമ്മീഷനിലും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും അവതാരക പരാതി നല്‍കിയിട്ടുണ്ട്.
Keywords: Actor Sreenath Bhasi, Arrest, Police, Hotel
COMMENTS